ന്യൂദല്‍ഹി: ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ലോകനേതാക്കളില്‍ പ്രധാനമന്ത്രി മോദി മൂന്നാം സ്ഥാനത്ത്. അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്കും പോപ്പിനും ശേഷമാണ് മോദിയുടെ സ്ഥാനം. കഴിഞ്ഞ ആഴ്ചവരെ നാലാംസ്ഥാനത്തായിരുന്ന മോദി. മോദിയ്ക്ക് 5.09 ദശലക്ഷം ഫോളോവേഴ്സാണുള്ളത്. 43.9 ദശലക്ഷം ഫോളോവേഴ്സ് ഒബാമയ്ക്കും പോപ്പിന് 14 ദശലക്ഷം ഫോളോവേഴ്സുമാണുള്ളത്. ഫേസ് ബുക്കില്‍ 18.9 ദശലക്ഷം ഫോളോവേഴ്സുമായി രണ്ടാംസ്ഥാനത്താണ് മോദിയെന്ന് ഫെയ്സ്ബുക്കിന്റെ ചീഫ് ഓപ്പറേറ്റിംങ് ഓഫീസര്‍ പറഞ്ഞിരുന്നു.
ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സമയത്ത് 60 ദശലക്ഷം ട്വീറ്റുകളാണ് തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് രേഖപ്പെടുത്തിയത്. നരേന്ദ്ര മോദി എന്ന പദമായിരുന്നു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചത്. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചപ്പോള്‍ ഒരു ദശലക്ഷം മാത്രമായിരുന്ന പിഎംഒ പേജിന് സത്യപ്രതിജ്ഞയ്ക്ക് ശേഷം 40 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: