ജമ്മുവില്നന്ന് കന്യാകുമാരിയിലേക്കുള്ള ട്രെയിന്‍ സര്‍വീസാണ് ഏറ്റവും വലിയ രണ്ടാമത്തെ ദീര്‍ഘ ദൂര സര്‍വീസ്. എന്നാല്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് രംഗത്ത് ആദ്യ സര്‍വീസായി മാറുകയാണ് റുവേദ സലാമിന്റേത്. ജമ്മുകാശ്മീരില്‍ നിന്നും ഐപിഎസ് പദവിയിലേക്ക് എത്തുന്ന ആദ്യ മുസ്ലിം വനിതയാണ് റുവേദ. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വനിതകള്‍ ഐപിഎസ് പദവികളില്‍ എത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു മുസ്ലിം വനിത ഈ പദവി അലങ്കരിക്കുന്നത്. ജമ്മുകാശ്മീര്‍ സ്വദേശിയാണെങ്കിലും റുവേദയുടെ സേവനം കന്യാകുമാരി ഉള്‍പ്പെട്ട തമിഴ്നാട് കേഡറിലായിരിക്കും. അങ്ങനെ ദേശങ്ങള്‍ താണ്ടിയുള്ള സേവനത്തില്‍ റുവേദ മറ്റൊരു ചരിത്രം എഴുതുകയാണ്. കാശ്മീരിലെ കുപ്വാര ജില്ലയിലെ ഫര്കീന് ഗ്രാമത്തില്‍ നിന്നാണ് റുവേദ ഐപിഎസ് മേഖലയിലേക്ക് കടന്നുവരുന്നത്. 2009-ല്‍ കാശ്മീര്‍ ഭരണ സര്‍വ്വീസില്‍ ചേരുന്നതിനുമുമ്പ് എംബിബിഎസ് പ്രവേശനം റുവേദയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ സിവില്‍ സര്‍വ്വീസ് സ്വീകരിച്ച് റുവേദ എംബിബിഎസ് മോഹം മാറ്റിവെച്ചു. ജമ്മുകാശ്മീരില്‍ നിന്നും സിവില്‍ സര്‍വ്വീസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ ഒരാളാണ് ഈ വനിത. റുവേദയേക്കൂടാതെ മറ്റ് രണ്ട് വനിതകള്‍ കൂടി ഈ പട്ടികയിലുണ്ട്. പോലീസ് സര്‍വ്വീസില്‍ ചേര്‍ന്ന റുവേദ ഹൈദരാബാദില്‍ പരീശലനം പൂര്‍ത്തിയാക്കിയാണ് തമിഴകത്തേക്ക് എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: