ബീനാ പോള്‍
ചലച്ചിത്ര അക്കാദമിയില്‍ അഭിപ്രായ ഭിന്നത രൂക്ഷമായതിന്റെ തെളിവായിരുന്നു കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ബീനാപോളിന്റെ രാജി. പ്രവര്‍ത്തന സ്വാതന്ത്യമില്ലായ്മയാണ് അക്കാദമി സ്ഥാനമൊഴിയാനുള്ള പ്രധാന കാരണമായി അവര്‍ ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഒക്ടോബറില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് ബീനാ പോള്‍ സ്ഥാനം ഒഴിഞ്ഞത്.
ചലച്ചിത്ര അക്കാദമിയുടെ നിലവിലെ രീതിയുമായി യോജിച്ചു പോകാന്‍ കഴിയില്ലെന്ന് അവര്‍ സര്‍ക്കാരിന് നല്കിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. സിനിമയുമായി ബന്ധമില്ലാത്തവരും കച്ചവട സിനിമയുടെ വക്താക്കളുമാണ് ചലച്ചിത്ര അക്കാദമി ഭരിക്കുന്നതെന്നാണ് ബീനാപോളിന്റെ ആരോപണം. 12 വര്‍ഷമായി അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ സ്ഥാനവും ചലച്ചിത്രമേളയുടെ ആര്‍ട്ടിസ്റ്റിക് ഡയകടറുമായി പ്രവര്‍ത്തിച്ചിട്ടും അര്‍ഹിക്കുന്ന സ്വാതന്ത്ര്യം ലഭിച്ചില്ലെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ഇക്കാലമത്രയും ഇതൊന്നും പുറത്തു പറഞ്ഞില്ലെന്നതും ശ്രദ്ധേയമാണ്. അക്കാദമിയുമായുളള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് നേരത്തെ സെക്രട്ടറി സ്ഥാനത്ത് നിന്നും കെ.എസ്. ശ്രീകുമാര്‍, സന്തോഷ്, കെ. മനോജ് കുമാര്‍ തുടങ്ങിയവര്‍ സ്ഥാനമൊഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അക്കാദമിക്കെതിരെ വിമര്‍ശനങ്ങളുമായി ബീനാ പോളും പടിയിറങ്ങിയത്. വരാനിരിക്കുന്ന ചലച്ചിത്രമേളകളില്‍ ബീനാ പോളെന്ന വനിതയുടെ അഭാവം നികത്താനാവാതെ കിടക്കുമെന്നത് സത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: