തിരുവനന്തപുരം: കേരളത്തിലെ 45 ലക്ഷം വരുന്ന വിശ്വകര്‍മ്മജരുടെ ഏകസംഘടനയായ കേരള വിശ്വകര്‍മ്മസഭ പലവിധ കാരണങ്ങളാല്‍ മൂന്നായി മാറിയതില്‍ മലബാര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടി.എം. പത്മനാഭന് പ്രസിഡന്റായുള്ള കേരള വിശ്വകര്‍മ്മസഭയും തിരുവിതാംകൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അഡ്വ. പി. രഘുനാഥന് പ്രസിഡന്റായുള്ള കേരള വിശ്വകര്‍മ്മ സഭയും സംയോജിച്ച് 277/2003 എന്ന നമ്പരോടുകൂടി ഏക സംഘടനയായി പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ഞായറാഴ്ച ആലുവ മഹാത്മാ ഗാന്ധി ഠൗണ്‍ഹാളില്‍ ടി.എം. പത്മനാഭന്റെ അധ്യക്ഷതയില്‍ ലയന സമ്മേളനം നടക്കും. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ എം.ടി രമേശ് ഉദ്ഘാടനം ചെയ്യും. ആലുവ വിശ്വബ്രഹ്മ വൈദികവിദ്യാപീഠം പരമാചാര്യന് ബ്രഹ്മശ്രീ ദിവാകര വാദ്ധ്യാര് അനുഗ്രഹപ്രഭാഷണവും, അഡ്വ.പി. രഘുനാഥന് മുഖ്യപ്രഭാഷണവും നടത്തും.
പി. ശങ്കരന്‍മാഷ് ലയനപ്രമേയം അവതരിപ്പിക്കും. അഖില കേരള വിശ്വകര്‍മ്മ മഹാസഭ മുന്‍ സംസ്ഥാന പ്രസിഡന്റ് എം.കെ. ദാസപ്പന് ഭരണസമിതി പ്രഖ്യാപനം നടത്തും. കെ.വി.എസ്. നേതാക്കളായ ടി.കെ. സോമശേര്ന്, കെ.കെ.ഹരി, കെ.ജി. പ്രഭാകരന്, എം. രാമകൃഷ്ണന്, അശോക് രാമചന്ദ്രന്, പി.കെ. രാമകൃഷ്ണന്, വി.എന്‍. ചന്ദ്രമോഹന്, ദിനേഷ് വര്‍ക്കല, മഹിളാസമാജം നേതാക്കളായ ബീനാ കൃഷ്ണന്, ജയശ്രീ ബാബു തുടങ്ങിയവര്‍ പ്രസംഗിക്കും. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി 1200 പ്രതിനിധികള്‍ പങ്കെടുക്കും. ഇതോടുകൂടി കേരള വിശ്വകര്മ്മസഭയെന്ന പേരും പഞ്ചവര്‍ണ്ണ പതാകയും 277/2003 എന്ന സംഘടനയ്ക്ക് അവകാശപ്പെട്ടതാകും. 38/1123 എന്ന നോണ്‍ ട്രേഡിംഗ് രജിസ്ട്രേഷന് നമ്പരോടുകൂടി പ്രവര്‍ത്തിക്കുന്ന പി.ആര്. ദേവദാസിന് സംഘടനയുടെ പേര് മാറി ലഭിച്ചത് 2006ല്‍ ആണ്. അതുകൊണ്ട് കേരള വിശ്വകര്മ്മസഭയെന്ന പേരോ, പഞ്ചവര്ണ പതാകയോ ഉപയോഗിക്കുവാനുള്ള അവകാശം അദ്ദേഹത്തിന് നഷ്ടപ്പെടുമെന്ന് ഭാരവാഹികളായ ടി.എം. പത്മനാഭന്, അഡ്വ.പി. രഘുനാഥന്, പി. ശങ്കരന്‍മാഷ്, ടി.കെ. സോമശേഖരന്‍, എം. രാമകൃഷ്ണന്, കെ.കെ. ദാസപ്പന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: