ന്യൂദല്‍ഹി: തലസ്ഥാനത്ത് അശോകാ റോഡിലെ വസതി സിപിഎമ്മിന് നഷ്ടമായി. ലോക്സഭയിലെ ആദ്യ പ്രതിപക്ഷ നേതാവായ എ.കെ.ജിക്ക് 1952ല്‍ അനുവദിച്ചതാണ് വസതി. എ.കെ.ജിയുടെ മരണത്തിനു ശേഷം വസതി സിപിഎമ്മിന്റെ പോഷകസംഘടനകളുടെ ഓഫീസാക്കി. ആറു പതിറ്റാണ്ടിലേറെ പാര്‍ട്ടി കൈയടക്കി വച്ച വീടാണിത്.മന്ത്രിമാര്‍ക്ക് മാത്രം അനുവദിക്കുന്ന ബംഗ്ലാവ് മുതിര്‍ന്ന എം.പിമാരുടെ പേരുകളിലേക്ക് മാറ്റി സംരക്ഷിച്ചുവരികയായിരുന്നു. ഇപ്പോള്‍ പി കരുണാകരന് എം.പിയുടെ പേരില്‍ വസതി അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.
പാര്‍ട്ടി പിളര്‍ന്നപ്പോള്‍ 1963ല്‍ സിപിഎം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ യോഗം ചേര്‍ന്നതും ഇവിടെയായിരുന്ന സകല നേതാക്കളും ഇവിടെ താമസിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: