തൃശൂര്‍: ജന്മഭൂമിക്ക് വേണ്ടി ജീവിതത്തിന്റെ നല്ല പങ്കും ഉഴിഞ്ഞുവച്ച ധര്മേട്ടന് എന്ന ധര്മപാലനും സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങാനെത്തി.
ജന്മഭൂമിയെന്ന പ്രസ്ഥാനത്തിന് തുടക്കമിട്ടുകൊണ്ട് അതിന്റെ തലക്കെട്ട് ഏറ്റുവാങ്ങിയത് വലപ്പാട് ചൂലൂര്‍ നടുപറമ്പില്‍ ധര്മേട്ടനായിരുന്നു. തൃശൂര്‍ എഡിഷന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രായാധിക്യത്താല്‍ അവശനാണെങ്കിലും അതെല്ലാം മറന്ന് അദ്ദേഹം നിറഞ്ഞ മനസോടെ എത്തി. കാറിലെത്തിയ അദ്ദേഹത്തെ വേദിയിലേക്ക് കസേരയില്‍ എടുത്തായിരുന്നു കൊണ്ടുപോയത്. അത്രയ്ക്കും അവശനായിരുന്നെങ്കിലും തന്റെ സ്വന്തം തട്ടകത്തില്‍ നിന്നും ജന്മഭൂമിയുടെ എഡിഷന് തുടങ്ങുന്നതിന്റെ സന്തോഷം പങ്കുവയ്ക്കാന്‍ അദ്ദേഹമെത്തുകയായിരുന്നു. കുമ്മനം രാജശേഖരന്, ഒ. രാജഗോപാല്‍ എന്നിവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: