തിരുവനന്തപുരം: ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് കേരളത്തിലെ സേവനം ഉപേക്ഷിച്ച് മടങ്ങുന്നത് ട്രാന്‍സ്പോര്‍ട്ട് വകുപ്പിലെ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടിയില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതിനെത്തുടര്‍ന്ന്. സീറ്റ് ബെല്‍റ്റ് വിവാദം കോണ്‍ഗ്രസ് ഉണ്ടാക്കിയ പുകമറമാത്രമാണ്.
ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റ നടപടിയില്‍ രാഷ്ട്രീയതലത്തിലുള്ള ഒരിടപെടലും ഉണ്ടാകരുതെന്ന് ചാര്‍ജ്ജ് എടുത്ത സമയത്തുതന്നെ ഋഷിരാജ് സിംഗ് ഉറപ്പുവാങ്ങിയിരുന്നതാണ്. എന്നാല്‍ കഴിഞ്ഞമാസം ഇറങ്ങിയ സ്ഥലം മാറ്റ പട്ടിക ഋഷിരാജ് സിംഗ് അറിയാതെയാണ് തയ്യാറാക്കിയത്. അഴിമതിയുടെ പേരില്‍ ചെക്ക് പോസ്റ്റുകളില്‍ നിന്ന് സ്ഥലം മാറ്റിയവരെപോലും ആറുമാസത്തിനകം അതേ പോസ്റ്റില്‍ തിരിച്ചുകൊണ്ടുവന്നതാണ് അദ്ദേഹത്തെ പ്രകോപിപ്പിച്ചത്.
വാഹനപരിശോധന വകുപ്പില്‍ മറ്റു ശിക്ഷാനടപടികളൊന്നും ഉണ്ടാകാത്ത ഉദ്യോഗസ്ഥര്‍ക്ക് രണ്ടുവര്‍ഷം കഴിഞ്ഞുമാത്രമേ സ്ഥലം മാറ്റം ഉണ്ടാകാറുള്ളൂ. എന്നാല്‍ രണ്ടുവര്‍ഷം കഴിഞ്ഞ ഒന്നോ രണ്ടോ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഇപ്പോഴത്തെ പട്ടികലുള്ളത്. ബാക്കിയെല്ലാം ഭരണകക്ഷി നേതാക്കള്‍ കോഴവാങ്ങി ആറും എട്ടും മാസം മാത്രം സേവനമുള്ളവരെയാണ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
താന്‍ ചെക്ക് പോസ്റ്റുകളില്‍ നിന്നും സ്ഥലംമാറ്റിയവരെ ആറ് മാസത്തിനുള്ളില്‍ അവിടെ മടക്കിക്കൊണ്ടുവരാന്‍ ലിസ്റ്റ് തയ്യാറാക്കി എന്നറിഞ്ഞതു മുതല്‍ ഋഷിരാജ് സിംഗ്സര്ക്കാറുമായി ഇടഞ്ഞു നില്‍ക്കുകയും അവധിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇതിനിടയിലാണ് പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് ഋഷിരാജ് സിംഗിന്റെ പ്രസ്താവന വന്നത്. തങ്ങളുടെ പരിധിയില്‍ നില്‍ക്കാത്ത ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറെ പ്രകോപിപ്പിച്ച് പുറത്താക്കുക എന്ന തന്ത്രമാണ് യുഡിഎഫ് സ്വീകരിച്ചത്. പിന്‍സീറ്റ് യാത്രക്കാര്‍ക്ക് സീറ്റ് ബെല്‍റ്റ് വേണ്ട എന്ന തീരുമാനം ഇറക്കിയതും ബുദ്ധിപൂര്‍വ്വമായിരുന്നു. ഇതിന്റെ പേരില്‍ ഋഷിരാജ് സിംഗ് മടങ്ങുന്നു എന്ന പ്രചാരണം അഴിച്ചുവിടുകയായിരുന്നു.
സ്ഥലംമാറ്റത്തില്‍ കോടികളുടെ ഇടപാടാണ് ഭരണകക്ഷി നടത്തിയിട്ടുള്ളത്. ഋഷിരാജ് സിംഗ് ഭരണം തുടങ്ങിയശേഷം ഇവര്‍ക്ക് ട്രാന്‍സ്പോര്‍ട്ട് വകുപ്പിനെ തൊടാന്‍ കഴിയില്ലായിരുന്നു. ഒരുവിഭാഗം ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും കൈകോര്‍ത്തപ്പോള്‍ കേരളത്തിന് നഷ്ടപ്പെട്ടത് മികച്ച ഉദ്യോഗസ്ഥനെ മാത്രമല്ല നിയമം ശക്തമാക്കുകയും ബോധവത്കരിക്കുകയും ചെയ്തതിലൂടെ വാഹനാപകടങ്ങള്‍ കുറയ്ക്കുക വഴി അനേകം ജീവന് രക്ഷിച്ച ഉദ്യോഗസ്ഥനെയും കൂടിയാണ്.
ഹരി.ജി.ശാര്‍ക്കര
പ്രതികരിക്കാൻ ഇവിടെ എഴുതുക: