തിരുവനന്തപുരം: കെഎസ്ആര്‍ടിസി പുനരുദ്ധാരണ പാക്കേജ് വൈകും. പെന്ഷന് വിതരണം അടക്കമുള്ള കാര്യങ്ങളില്‍ ധാരണയിലെത്താന്‍ വൈകുന്നതിനാലാണിത്. തൊഴിലാളി സംഘടനകളുടെയും പെന്ഷന് സംഘടനകളുടെയും ശക്തമായ എതിര്‍പ്പുമൂലം എല്‍ഐസിയുമായി ഉണ്ടാക്കാന്‍ തീരുമാനിച്ച പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇപ്പോള്‍ എസ്ബിഐ ലെഫുമായാണ് ചര്‍ച്ചകള്‍ നടക്കുന്നത്.ഇതു സംബന്ധിച്ച് ധാരണയായിട്ടില്ല.
പെന്ഷന് സര്‍ക്കാര്‍ വിഹിതം നല്‍കുന്നതിനെ ധനകാര്യവകുപ്പ് എതിര്‍ക്കുന്നുണ്ട്. 480 കോടിയാണ് ചെലവ് വരുന്നത്. 240 കോടി സര്‍ക്കാര്‍ എല്ലാ വര്‍ഷവും നല്‍കേണ്ടിവരും. പെന്‍ഷനും ശമ്പളത്തിനുമായി സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ കോടികള്‍ ചെലവാക്കുന്നുണ്ട്. വീണ്ടും ബാധ്യത വര്‍ദ്ധിപ്പിക്കുന്നതിനോട് ധനകാര്യവകുപ്പ് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇക്കാരണങ്ങള്‍ കൊണ്ടു പെട്ടെന്ന് പുനരുദ്ധാരണ പാക്കേജ് നടപ്പാവില്ല.
കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധി തീരാന്‍ ആറുമാസമെടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് തന്നെ തുറന്നു പറഞ്ഞു. ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയില്‍ കെഎസ്ആര്‍ടിസിയെ എത്തിക്കും. പ്രതിമാസം 37 കോടി പെന്‍ഷനും 40 കോടി ശമ്പളത്തിനും 42 കോടി വരുമാനത്തിനും കണ്ടെത്തുകയും വരുമാനത്തിന്റെ 10 ശതമാനം കോടതിയില്‍ കെട്ടിവയ്ക്കുകയും വേണമെന്ന അവസ്ഥയിലാണ്. കെഎസ്ആര്‍ടിസി കെറ്റിഡിഎഫ്സിയില്‍ നിന്നും ആദ്യ 16.5 ശതമാനം പലിശക്കാണ് വായ്പ നല്‍കിയിരുന്നത്. ഇപ്പോള്‍ 14.5 വായ്പ നല്‍കിയിരുന്നത്. ഇപ്പോള്‍ 14.5 ശതമാനമാണ് പലിശ. ഇതിന് ഒരു ബദല്‍ സംവിധാനം കണ്ടെത്താനും സര്‍ക്കാര്‍ നടത്തുന്നുണ്ട്. ബാങ്കുകളുമായി ധാരണയുണ്ടാക്കി കെറ്റിഡിഎഫ്സിക്ക് തുക നല്കാന് ശ്രമം നടത്തുന്നുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. മെയ് മാസത്തെ പെന്ഷന് കുടിശികയുണ്ടെന്നും ഇത് കൊടുത്തു തീര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: