ബീജിങ്ങ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭൂട്ടാന് സന്ദര്‍ശനം തങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്ന് ചൈന.
ചൈനയുമായി നയതന്ത്രബന്ധം ഉണ്ടാക്കാത്ത രാജ്യമാണ് ഭൂട്ടാന്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഭൂട്ടാനുമായുള്ള നയതന്ത്ര ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയിരിക്കുന്നത്.
ചൈനയും ഭൂട്ടാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാണ്. രണ്ടു ഡസനിലേറെ ചര്‍ച്ച നടത്തിയിട്ടും പരിഹരിക്കാന്‍ കഴിയാത്ത വിഷയമാണത്. ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധമൊന്നും ഉണ്ടാക്കിയിട്ടില്ലെങ്കിലും നല്ല സൗഹൃദമാണ് ഉള്ളത്. ഭൂട്ടാന് ചൈന ബന്ധത്തെപ്പറ്റി ചൈനീസ് വിദേശ കാര്യ വക്താവ് ഹുവാ ചുന്‍യിംഗ് പറഞ്ഞു. ഭൂട്ടാെന്റ സ്വാതന്ത്ര്യം, പരമാധികാരം, അഖണ്ഡത എന്നിവയെ ഞങ്ങള്‍ മാനിക്കുന്നു. പഞ്ച തത്വങ്ങളില്‍ ഉറച്ച ബന്ധം അവരുമായി വളര്‍ത്താനും ആഗ്രഹിക്കുന്നു. വക്താവ് തുടര്‍ന്നു.
ഭൂട്ടാന് ഇന്ത്യാ ബന്ധം ചൈനയെ ഒതുക്കാനാണോയെന്ന ചോദ്യത്തോട് മോദിയുടെ സന്ദര്‍ശനത്തെ ഞങ്ങള്‍ ശ്രദ്ധിച്ചുവരികയാണ്. ഞങ്ങളുടെ അയല്‍ക്കാര്‍ നല്ല സൗഹൃദം ഉണ്ടാക്കുന്നതില്‍ ഞങ്ങള്‍ക്കും സന്തോഷമാണ് ഉള്ളതെന്നായിരുന്നു ചൈനീസ് വക്താവിന്റെ പ്രതികരണം.
ഇന്ത്യയുമായുള്ള ബന്ധത്തിന് തങ്ങള്‍ വലിയ പ്രാധാന്യമാണ് കല്പിക്കുന്നത്. സമീപ കാലത്ത് ബന്ധത്തില്‍ വലിയ, ആരോഗ്യകരമായ മാറ്റവും ഉണ്ടായിട്ടുണ്ട്. ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുാന് കഴിയുമെന്ന പ്രതീക്ഷയുമുണ്ട്. വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: