ശ്രീനഗര്‍: പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ രണ്ടു ദിവസത്തെ ജമ്മുകാശ്മീര്‍ സന്ദര്‍ശനം സൈനികര്‍ക്ക് പുത്തനുണര്‍വായി. അതിര്‍ത്തിയിലെ തന്ത്രപ്രധാന മേഖലകള്‍ സന്ദര്‍ശിച്ച അദ്ദേഹം സൈനികര്‍ അവിടങ്ങളില്‍ നേരിടുന്ന പ്രശ്നങ്ങള്‍ കണ്ടു മനസിലാക്കി. സുരക്ഷാക്കാര്യങ്ങള് വിലയിരുത്തി.
തന്ത്രപ്രധാന സ്ഥലമായ ഹാജി പീര്‍ പാസിലെ സൈനിക പോസ്റ്റും അദ്ദേഹം സന്ദര്‍ശിച്ചു. അവിടെ അദ്ദേഹം സൈനിരെ അഭിസംബോധന ചെയ്തു.
സൈനികരുടെ നിസ്വാര്‍ഥ സേവന പ്രവര്‍ത്തനങ്ങളെ അദ്ദേഹം ശ്ലാഘിച്ചു. ഇക്കുറി ജമ്മുകാശ്മീരില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് ശാന്തമായിരുന്നു. അമര്‍നാഥ് യാത്രയും ശാന്തമായ അന്തരീക്ഷത്തില്‍ തന്നെ നടക്കുമെന്നാണ് തനിക്ക് ലഭിച്ച വിവരം.സംസ്ഥാനത്തെ സുരക്ഷാ അന്തരീക്ഷം മെച്ചപ്പെട്ടുവരികയാണ്.ജെയ്റ്റ്ലി പറഞ്ഞു. ഗവര്‍ണ്ണര്‍ എന്‍എന്‍ വോറ, മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള എന്നിവരുമായും അവിടുത്തെ സുരക്ഷാക്കാര്യം ചര്‍ച്ച ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: