പൂനെ: പൊതുജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ ഹരിതാഭമായനഗരം സൃഷ്ടിക്കാമെന്ന് കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി പ്രാകാശ് ജാവ്ദേക്കര്‍. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായുള്ള ജനതാ ദര്‍ബാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വനസംരക്ഷണം സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തുന്നതിനായി ആയിരത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇതില്‍ പങ്കു കൊണ്ടത്. ജനപിന്തുണയോടെ രാജ്യത്തെ നഗരങ്ങളെ ഹരിതാഭമാക്കാനാണ് ഇപ്പോഴത്തെസര്ക്കാരിന്റെ തീരുമാനം. എന്നാല്‍ മരങ്ങള്‍ വെട്ടി നശിപ്പിച്ച് പൂനെയില്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി ജനങ്ങള്‍ പരാതി ഉന്നയിച്ചു. ഇതു സംബന്ധിച്ചുള്ള നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുമെന്നും ഇത്തരത്തില്‍ ജനങ്ങളുമായുള്ള പരസ്പര സമ്പര്‍ക്ക പരിപാടികള്‍ ഇനിയും തുടരുമെന്നും ജാവ്ദേക്കര്‍ ഉറപ്പു നല്കി. പാമ്പുകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ നല്കുന്ന മൊബെയില്‍ ആപ്ലിക്കേഷനായ സര്‍പ് മിത്രയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനോടനുബന്ധിച്ച് ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: