തൃപ്പൂണിത്തുറ: ഭാരതീയ സംസ്കൃതിയിലുള്ള സംഗീതധാരകളെ തീര്‍ത്ഥമായി കണ്ട് ആരാധിക്കുവാന്‍ സാധിക്കുന്ന ബാലഗോകുലങ്ങളില്‍ കര്‍ണാടക സംഗീതത്തെക്കുറിച്ച് അവബോധം വളര്‍ത്തുന്ന പാഠ്യപദ്ധതി ചിട്ടപ്പെടുത്തണമെന്ന് പ്രശസ്ത സംഗീതജ്ഞനും മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ പ്രൊഫസറുമായ ഡോ. ശ്രീവത്സന്‍ ജെ.മേനോന് അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠത്തില്‍ നടന്ന ബാലഗോകുലം കൊച്ചി മഹാനഗര്‍ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലഗോകുലം ജില്ലാ അധ്യക്ഷന്‍ മേലേത്ത് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്കന്ററി, ഹയര്‍സെക്കന്ററി എന്നീ പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ചവരെ അനുമോദിച്ചു. ജില്ലാ കാര്യദര്‍ശിമാരായ എം.വിപിന്‍, കെ.ജി. ശ്രീകുമാര്‍, ഭഗിനി പ്രമുഖ സുധാകുമാരി ടീച്ചര്‍, സി. അജിത്ത് എന്നിവര്‍ പ്രസംഗിച്ചു. ആര്‍എസ്എസിന്റെ പ്രാന്തീയ കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി കെ.കൃഷ്ണകുമാര്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
ബാലഗോകുലം ഭാരവാഹികളായി ശ്രീകുമാരി രാമചന്ദ്രന് (രക്ഷാധികാരി), ദാമോദര ശര്‍മ്മാജി (സഹ രക്ഷാധികാരി), മേലേത്ത് രാധാകൃഷ്ണന് (അധ്യക്ഷന്‍), പി. സോമനാഥന്, കെ.കൈലാസ് (ഉപാധ്യക്ഷന്മാര്), എം. വിപിന്‍ (പൊതുകാര്യദര്‍ശി), കെ.ജി. ശ്രീകുമാര്‍ (സഹകാര്യദര്‍ശി), വേണുഗോപാല്‍ (സംഘടനാ കാര്യദര്‍ശി), രജിത്ത് (സഹ സംഘടനാ കാര്യദര്‍ശി), സുധാകുമാരി ടീച്ചര്‍ (ഭഗിനി പ്രമുഖ). സമിതിയംഗങ്ങളായി വിദ്യാസാഗര്‍.ബി (പാഠ്യപദ്ധതി സമിതി), മനോജ് കൃഷ്ണന് (അമൃതഭാരതീയ വിദ്യാപീഠം), ബിന്ദു മുരളീധരന് (പാഠ്യപദ്ധതി സമിതി) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: