സ്ത്രീസുരക്ഷ മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച നിര്‍ഭയ ടാക്സിസര്വ്വീസിനുപിന്നാലെ നിര്‍ഭയ ഓട്ടോകള്‍ വരുന്നു. അങ്ങനെ ഇനിമുതല്‍ നിര്‍ഭയ ഓട്ടോ- ടാക്സി സര്‍വ്വീസ് എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുക. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കുറഞ്ഞ നിരക്കില്‍ പദ്ധതി അവതരിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. പൊതു, സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്യുന്ന സ്ത്രീകള്‍ക്കെതിരെ അടിക്കടിയുണ്ടാകുന്ന അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് നിര്‍ഭയ പദ്ധതിയുടെ കീഴില്‍ ടാക്സി സര്‍വ്വീസ് ആരംഭിച്ചത്. തിരുവനന്തപുരത്ത് ആദ്യം ആരംഭിച്ച പദ്ധതി എറണാകുളത്തും തുടങ്ങിയിരുന്നു. ടാക്സി സര്‍വ്വീസ് വന്‍വിജയം കണ്ടതിനെതുടര്‍ന്നാണ് നിര്‍ഭയ ഓട്ടോകള്‍ എന്ന ആശയം വന്നത്. തിരുവനന്തപുരത്ത് ആരംഭിക്കുന്ന പദ്ധതി മറ്റ് ജില്ലകളിലേക്കുകൂടി വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് അധികൃതര്‍.
രാത്രികാലങ്ങളില്‍ ജോലി ചെയ്ത് വീടുകളിലേക്ക് പോകുന്ന സ്ത്രീകള്‍ക്ക് സുരക്ഷിതയാത്ര നിര്‍ഭയ ഓട്ടോകളിലൂടെ ലഭിക്കുമെന്ന് ഐജി: മനോജ് എബ്രഹാം പറയുന്നു. വിശദമായ പരിശോധനകള്‍ക്കും അന്വേഷണങ്ങള്‍ക്കുംശേഷം നിശ്ചിത ഓട്ടോകളെയാണ് സര്‍വ്വീസിനായി തിരഞ്ഞെടുത്തിരിക്കുന്നത്. നിര്‍ഭയ ഓട്ടോ ആന്റ് ടാക്സി സര്‍വ്വീസ് എന്ന ലോഗോയും ഓട്ടോകളില്‍ സ്ഥാപിക്കും. ഓട്ടോ ഓടിക്കുന്ന ഡ്രൈവറുടെയും ഓട്ടോ നമ്പര്‍, മറ്റ് വിവരങ്ങളടങ്ങിയ ഐഡി കാര്‍ഡ് യാത്രക്കാര്‍ക്ക് കാണാന്‍ സാധിക്കുന്ന തരത്തില്‍ പതിക്കും. എല്ലാ സ്റ്റാന്റുകളിലും നിര്‍ഭയ ഓട്ടോകളുടെ സേവനം ലഭ്യമാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: