ഈ വഴിത്താരയില്‍ ഞാന്‍ ഏകയായി,
കണ്ണീര് പൊഴിച്ച് അവളെങ്ങോ പോയി..
പറയാന്‍ മടിച്ചൂ പലതും..
തേങ്ങലടക്കാനായില്ല,
ഈ വഴിത്താരയില്‍ ഞാന്‍ ഏകയായി..
സ്നേഹമേകി വിളിച്ചിട്ടും തിരിച്ചു
വന്നില്ല എന്‍ഓമന മകള്‍,
എവിടെയോ പോയി മറഞ്ഞപ്പോള്‍
എല്ലാ-മോര്‍ത്ത് വിതുമ്പുകയാകാം..
വാത്സല്യമേകി വളര്‍ത്തിയിട്ടും
തിരിച്ചറിഞ്ഞില്ല ഈ അമ്മയെ..
ഈ വഴിത്താരയില്‍ ഞാന്‍
ഏകായായി..
മടങ്ങിവരില്ലെന്നറിയാം, എങ്കിലും
കാത്തിരിക്കാം അവള്‍ക്കായി
ഈ അമ്മ ജന്മത്തില് …
– ആരതി സുനില്‍, മായിത്തറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: