കൊച്ചി: ജയന്തി ജനതാ എക്സ്പ്രസില്‍ മുബൈയ്ക്ക് പോകുകയായിരുന്ന മലയാളികള്‍ കൊള്ളയടിക്കപ്പെട്ടു. ഏഴ് മെബൈല്‍ ഫോണും പണവും ലാപ്പ്ടോപ്പും മോഷണവും പോയി. ഇന്നു പുലര്‍ച്ചെയാണു സംഭവം.
കന്യാകുമാരിയില്‍നിന്നു മുംബൈയിലേക്കു പോവുകയായിരുന്ന ട്രെയിനില്‍ ആന്ധ്ര തമിഴ്നാട് അതിര്ത്തില്വച്ചാണു യാത്രക്കാര്‍ കൊള്ളയടിക്കപ്പെട്ടത്.
ഇവര്‍ റെയില്‍വെ പൊലീസിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും കിട്ടിയില്ലെന്ന് യാത്രക്കാര്‍ ആരോപിക്കുന്നു. സംഭവത്തെത്തുടര്‍ന്ന് ആന്ധ്രയിലെ ഗുണ്ടുല്ലൂര് സ്റ്റേഷനില്‍ ട്രെയിന്‍ തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: