വാഷിങ്ങ്ടണ്‍: അമേരിക്ക കുറച്ചു വര്‍ഷം മുമ്പ് വിലക്കേര്‍പ്പെടുത്തിയ നരേന്ദ്രമോദി അമേരിക്കന്‍ മാധ്യമങ്ങളില്‍ ഫാഷന്‍ താരമായി മാറുന്നു. ഇന്ത്യന്‍ തെരഞ്ഞടുപ്പില്‍ മോദിക്കുണ്ടായ അവിസ്മരണീയമായ വിജയം ടൈം, ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ങ്ടണ്‍ പോസ്റ്റ് എന്നീ അമേരിക്കയിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളില്‍ ഏറെ പ്രശംസിക്കിടയാക്കിയിട്ടുണ്ട്. മോദിയുടെ പതിവു വേഷമായ ‘മോദി കുര്‍ത്ത’യെക്കുറിച്ച് പത്രങ്ങള്‍ പ്രത്യേകം പരാമര്‍ശിക്കുകയും ചെയ്യുന്നു.
ന്യൂയോര്‍ക് ടൈംസില്‍ മോദിയെ കുറിച്ച് വന്ന ലേഖനത്തിലെ തലക്കെട്ട് ‘ എ ലീഡര്‍ ഹു ഈസ് വാട്ട് ഹി വെയേര്‍സ്’ എന്നാണ്. “ജിവിത നിലവാരത്തിനനുസരിച്ച് ലോകത്തിലെ നേതാക്കളുടെ വസ്ത്രധാരണത്തിലും മാറ്റം വന്നിട്ടുണ്ട്. ഇന്ന് ഫാഷന്‍ ലോകം ഉറ്റു നോക്കുന്നത് മോദിയിലേക്കാണ് അദ്ദേഹത്തിന്റെ കുര്‍ത്ത അത്രയേറെ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മിഖോയേല് ഒബാമയുടെ തെരഞ്ഞെടുപ്പിനു മുമ്പും ശേഷവുമുള്ള വസ്ത്രധാരണവും, ഫ്രാങ്കോയിസ് ഹോളന്‍ഡെ, ഡില്‍മ റൊാസ്ഫ്, നെല്‍സണ്‍ മണ്ടേല എന്നിവരുടെ ഉടുപ്പുകളും മാധ്യമങ്ങില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഫാഷനെ കുറിച്ച് പരിശോധിക്കേണ്ടതാണെന്നാണ്” മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒബാമയോട് മാറി നില്‍ക്കാനും ലോകത്തിന് പുതിയ ഫാഷന്‍ താരത്തെ ലഭിച്ചെന്നും ഇത് വ്ലാദിമര്‍ പുടിന് അല്ലെന്നും ഇന്ത്യയുടെ പുതിയ പ്രധാനമന്ത്രിയാണെന്നും മറ്റുമാണ് വാഷിങ്ങ്ടണ്‍ പോസ്റ്റ് മോദിയുടെ വസ്ത്ര ധാരണ രീതിയെ കുറിച്ച് അഭിപ്രായം പറഞ്ഞത്. ഇന്ത്യയുടേയും പുതിയ ഫാഷന്‍ തരംഗമായി മോദിയുടെ ഡ്രസ്സിംഗ് മാറിക്കൊണ്ടിരിക്കുന്നതെന്ന് കഴിഞ്ഞ ദിവസം ടൈം മാഗസിന് റിപ്പോട്ട് ചെയ്തിരുന്നു. അദേഹത്തിന്റെ വസ്ത്രധാരണ രീതിയെ രാജ്യത്തെ ജനങ്ങള്‍ ആഘോഷമാക്കുകായണെന്നും മാഗസില്‍ എഴുതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: