ഫുലേക്കൊയെന്ന ഇത്തിള്പ്പന്നിയാണ് (ആര്‍മെഡില്ലോ) ബ്രസീലിയന്‍ ലോകകപ്പിന്റെ ഭാഗ്യചിഹ്നം. 2000ത്തില്‍ ജനിച്ച അവനു വയസ് പതിനാല്. ഭൂമുഖത്തു നിന്ന് മറഞ്ഞുകൊണ്ടിരിക്കുന്ന സസ്തനികളിലൊന്നിന്റെ കൂട്ടത്തിലുള്ളതും തനി ബ്രസീലിയനുമായ ഫുലേക്കോയുടെ വാസം പുല്‍മൈതാനങ്ങളിലും വരണ്ട കാട്ടുനിലങ്ങളിലുമാണ്. മറ്റു ബ്രസീലിയന്‍ ത്രീ ബാന്റഡ് ആര്മെഡില്ലോകളെപ്പോലെ ഇവനും നാണംകുണുങ്ങി തന്നെ. ബ്രസീലുകാരനായതില്‍ അവന് അഭിമാനിക്കുന്നു. പന്തുപോലെ ചുരുണ്ടുകൂടാനുള്ള കഴിവാണ് ഫുലേക്കൊയുടെ ഏറ്റവും വലിയ പ്രത്യേകത. ചെവികള്‍ താഴ്ത്തി തലയും വാലും കൂട്ടിപ്പിണച്ച് പുറംതോടിനുള്ളില്‍ കയറും. ആരില്‍ നിന്നെങ്കിലും ഭീഷണിയുണ്ടായാല്‍ ഉടന്‍ കവചത്തിലേക്ക് ഉള്വലിയാറില്ല. സ്പര്‍ശിക്കുന്നതുവരെ കാക്കും. പുറംചട്ട വളരെ അയവുള്ളതാണ്. ശരീരത്തിനും ചട്ടയ്ക്കുമിടയില് വായു തങ്ങിനില്ക്കും. വളരെ വരണ്ട പ്രദേശങ്ങളിലും വസിക്കാന്‍ ആര്മെഡില്ലോയെ അതു സഹായിക്കുന്നു. ഫുട്ബോള്‍ കളിക്കാരെ പറ്റിക്കലും ആശാന്റെ പ്രധാന വിനോദം. കളിക്കിടെ പൊടുന്നെ കളത്തിലെത്തും. ഗോളടിച്ചശേഷം പന്തുപോലെ ചുരണ്ടുകൂടി ആഘോഷിക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: