ലോക്സഭയിലെ രണ്ടാമത്തെ വനിതാ സ്പീക്കറാണ് സുമിത്രാ മഹാജന്. രണ്ടാം യുപിഎ സര്‍ക്കാരില്‍ സ്പീക്കറായ മീരാ കുമാറാണ് ആദ്യ വനിതാ സ്പീക്കര്‍. ‘തായ്’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന സുമിത്രാ മഹാജന് ഇന്‍ഡോറില്‍ നിന്നും എട്ടാം തവണയാണ് ലോക്സഭയിലെത്തുന്നത്. 71-കാരിയായ സുമിത്രാ മഹാജന് എല്ലാ രാഷ്ട്രീയക്കാരുമായും മികച്ച സൗഹാര്‍ദ്ദം പുലര്തുന്ന നേതാവാണ്.
ഏകകണ്ഠമായാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് സുമിത്രയെ തെരഞ്ഞെടുത്തത്. സ്പീക്കറെ അനുമോദിച്ച് വിവിധ കക്ഷി നേതാക്കളും സംസാരിച്ചു.
എല്ലാവരുമായി സൗഹാര്‍ദ്ദത്തിലും നല്ലബന്ധത്തിലും പോകാന്‍ കഴിയുന്നയാളാണ് താങ്കളെന്ന് ‘സുമിത്ര’ എന്ന പേരില്‍ത്തന്നെ വ്യക്തമാണെന്ന് പ്രധാനമന്ത്രി മോദി അനുമോദന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
1989 മുതല്‍ ഇന്‍ഡോറിനെ പ്രതിനിധീകരിക്കുന്ന സുമിത്ര സഭയില്‍ ഏറ്റവും കൂടുതല്‍ കാലം അംഗമായിരിക്കുന്ന വനിതയുമാണ്. മുന്‍പ് വാജ്പേയി സര്‍ക്കാരില്‍ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: