ന്യൂയോര്‍ക്ക്: അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ ലോകാരാധ്യയായ മാതാ അമൃതാനന്ദമയി ദേവി എത്തി.
സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി സികെയര്‍ (സെന്റര്‍ ഫോര്‍ കംപാഷന്‍ ആന്‍ഡ് ആള്‍ട്രൂയിസം റിസര്‍ച്ച് ആന്‍ഡ് എഡ്യൂക്കേഷന്‍) വിഭാഗം ഡയറക്ടറും സ്ഥാപകമായ ഡോ.ജയിംസ് ദോത്തിയുമായി അമ്മ സംഭാഷണം നടത്തി.
ഡോ.ജയിംസ് ദോത്തിയുടെ ചോദ്യങ്ങള്‍ക്ക് എകദേശം ഒന്നര മണിക്കൂര്‍ നീണ്ടചര്ച്ചയില് അമ്മ മറുപടി പറഞ്ഞു. അമ്മയെ സംബന്ധിച്ചടത്തോളം കാരുണ്യമാണ് ജീവിതത്തിലെ പരമ പ്രധാനമായ ഘടകം.അതാണ് ആദ്യത്തെ ചുവട്.ഭയമില്ലാതെ ,ധൈര്യത്തോടെ,ആദ്യം ആ ചുവട് വെയ്ക്കാന്‍ കഴിഞ്ഞാല്‍ ബാക്കിയെല്ലാം പിറകെ വന്നുകൊള്ളും.കാരുണ്യമുണ്ടെങ്കില്‍ തീരുമാനങ്ങള്‍ക്കും തുടര്‍ന്നുള്ള കര്‍മ്മങ്ങള്‍ക്കും ഫലത്തിനും സ്വാഭാവികതയും ശക്തിയും സൗന്ദര്യവും ഉണ്ടാകും.മനുഷ്യന്റെ കണക്ക് കൂട്ടലുകള്‍ പിഴയ്ക്കാം. എന്നാല്‍ ശരിയായ കാരുണ്യത്തില്‍ നിന്ന് ഉടലെടുക്കുന്ന പ്രവൃത്തിക്ക് തെറ്റുപറ്റില്ല.കാരണം യഥാര്‍ത്ഥ കാരുണ്യം വിശ്വത്തിന്റെ നിയമമാണ്.അത് ഈശ്വര ശക്തിയാണ്.പ്രപഞ്ചത്തിന്റെ ഹൃദയമാണ്.അതിലേക്ക് വ്യക്തിമനസ്സിനെ ലയിപ്പിച്ചാല്‍ ,പിന്നെ പ്രവൃത്തിക്കുന്നത് പ്രപഞ്ചമനസ്സാണ്.അതാണ് കാരുണ്യത്തിന്റെ ശക്തി.
ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുമൊത്താണ് സികെയര്‍ എന്ന സംഭാഷണ പരമ്പര ആരംഭിച്ചത്. ജനങ്ങളില്‍ ഉദാത്ത മൂല്യങ്ങളായ സഹാനുഭൂതിയും നിസ്വാര്‍ത്ഥതയും വളര്‍ത്തുന്നതിനുള്ള വിവിധമാര്‍ഗ്ഗങ്ങള്‍ സഹകരണത്തിലൂടെയും തീവ്രമായ ഗവേഷണങ്ങളിലൂടെയും, കോണ്‍ഫറന്‍സുകളിലൂടെയും ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ലക്ഷ്യമിടുന്നതാണ് പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: