തിരുവനന്തപുരം: എയ്ഡഡ്-അണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൂര്‍ണമായും ന്യൂപക്ഷവല്ക്കരിച്ചുകൊണ്ട് പട്ടികവിഭാഗങ്ങളുടെ വിദ്യാഭ്യാസ സംവരണം അട്ടിമറിക്കുന്ന നീക്കം പുനഃപരിശോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് കെപിഎംഎസ് പ്രസിഡന്റ് എന്‍.കെ. നീലകണ്ഠന് മാസ്റ്റര്‍. കേരള വിദ്യാഭ്യാസ സംരക്ഷണ നിയമത്തിന്റെ അന്തസത്ത പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന തരത്തില്‍ വന്ന കോടതി വിധിയെ മറികടക്കുവാന്‍ കഴിയുന്നതിനാവശ്യമായ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായ തയ്യാറാകണമെന്നും നീലകണ്ഠന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. കെപിഎംഎസ് സംസ്ഥാന പ്രതിനിധി സമ്മേളനം വെങ്ങാനൂര്‍ മഹാത്മാ അയ്യന്‍കാളി നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വന്തമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇല്ലാത്ത പട്ടികജാതി വിഭാഗങ്ങള്‍ക്ക് ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സംവരണം നിക്ഷേധിക്കുന്ന നടപടി ജനാധിപത്യവിരുദ്ധവും സാമൂഹ്യനീതിയുടെ ലംഘനവുമാണ്. പട്ടികവിഭാഗ വിദ്യാര്‍ത്ഥികളുടെ ലംപ്സംഗ്രാന്റും സ്റ്റൈപന്റും കാലോചിതമായി വര്‍ദ്ധിപ്പിക്കുവാന്‍ സംസ്ഥാന ഗവണ്മെന്റ് തയ്യാറാകണമെന്ന് മാസ്റ്റര്‍ ആവശ്യപ്പെട്ടു. റ്റി.കെ. പുരുഷന്, ഡോ. പി.വി. വാവ, കെ. ബിന്ദു എന്നിവര്‍ അടങ്ങിയ പ്രിസിഡിയം സമ്മേളനം നടപടികള്‍ നിയന്ത്രിച്ചു.
സഹോദര സംഘടനാനേതാക്കളായ കെഎസ്എസ് ജനറല്‍ സെക്രട്ടറി ബാബു കുന്നത്തൂര്‍, കെഎസ്എസ്് ജനറല്‍ സെക്രട്ടറി മുളവന തമ്പി എന്നിവര്‍ സംസാരിച്ചു. സംഘടനാ സെക്രട്ടറി സി.ഒ. രാജന് കെപിഎംഎസ് ജനറല്‍ സെക്രട്ടറി റ്റി.വി. ബാബു ഖജാന്‍ജി തുറവൂര്‍ സുരേഷ് എ.കെ. ദാമോദരന്‍, എ.കെ. രാജന്, എം.റ്റി. മോഹനന്, പി.എം. വിനോദ്, വൈ.സി. ശിവരാജന്, വി.എസ്. കാര്ത്തികേയന്, അനില്‍കുമാര്‍, ജി. മനോജ്, എം. ബിന്ദു, രാജപ്പന് എ.കെ. ദാമോദരന്‍, എ.കെ. രാജന്, എം.റ്റി. മോഹനന്, പി.എം. വിനോദ്, വൈ.സി. ശിവരാജന്, വി.എസ്. കാര്ത്തികേയന്, അനില്‍കുമാര്‍, ജി. മനോജ്, എം. ബിന്ദു, രാജപ്പന് എന്നിവര്‍ പങ്കെടുത്തു.
ഇന്ന് രാവിലെ കെപിഎംഎസ് നേതൃത്വം നല്കുന്ന അയ്യന്‍കാളി സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിലുള്ള വെങ്ങാനൂര്‍ എസ്എഎസ്യുപി സ്കൂള്‍ പ്രവേശനോത്സവവും ചാത്തന് മാസ്റ്റര്‍ സ്മാരക വിദ്യാഭ്യാസ അവാര്‍ഡും സാന്ത്വനം 2014 പെന്ഷന് പദ്ധതിയുടെ വിതരണവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: