രാമേശ്വരം: ശ്രീലങ്കന്‍ നാവിക സേന 33 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കച്ചദ്വീപിന് സമീപത്തായിരുന്നു സംഭവം. രാമേശ്വരത്തിനു സമീപത്ത് നിന്നും കഴിഞ്ഞ ദിവസം രാവിലെ നാല് പേരെയും കച്ചദ്വീപിനു സമീപത്തുനിന്നും അര്ത്ഥരാത്രിയില് 29 പേരേയുമാണ് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക് കത്തെഴുതി.
അതിനിടെ ശ്രീലങ്കന്‍ നാവികസേന ഉദ്യോഗസ്ഥരുടെ ആക്രമണത്തില്‍ എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റതായി വാര്‍ത്തയുണ്ട്. ഇന്ത്യന്‍ പ്രദേശമായ ധനുഷ്ക്കോടി തീരത്തുവെച്ചാണ് ആക്രമണം നടത്തിയതെന്ന് ഫിഷറീസ് വകുപ്പധികൃതര്‍ അറിയിച്ചു.
നാല് മത്സ്യത്തൊഴിലാളികള്‍ക്ക് തലയ്ക്കും കൈയ്ക്കും തോളിലും സാരമായ പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ശരീരത്തിനുളളിലാണ് പരിക്കേറ്റിരിക്കുന്നത്. പരിക്കേറ്റവരെയെല്ലാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ടുബോട്ടുകള്ക്കും പത്ത് മത്സ്യബന്ധന വലകള്‍ക്കും ആക്രമണത്തില്‍ കേടുപാടുകള്‍ സംഭവിച്ചു.
മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ തീരത്താണ് മത്സ്യബന്ധനം നടത്തിയിരുന്നത് എന്നതിന് തെളിവുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: