പെരുമ്പാവൂര്‍: രാഹുലിനെ ജോക്കറെന്ന് വിളിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധിയുടെ ചില ചെയ്തികള്‍ ജോക്കറിന് തുല്യമായിരുന്നുവെന്നും അതുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ടി.എച്ച്. മുസ്തഫ. തന്നെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്ത നടപടി നിയമവിരുദ്ധമാണ്. പാര്‍ട്ടി ഘടകത്തെയോ നേതാക്കളെയോ വിമര്‍ശിക്കരുതെന്ന് ഭരണഘടനയില്‍ പറയുന്നില്ല. വസതിയിലെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൈക്കമാന്റ് തന്നെ പുറത്താക്കിയിട്ടില്ല, നടപടിയും എടുത്തിട്ടില്ല. സസ്പെന്റ് ചെയ്ത നടപടിയില്‍ മാന്യത കാണിച്ചിട്ടില്ല. സസ്പെന്റ് ചെയ്ത വിവരം കാണിച്ച് തനിക്ക് കത്ത് നല്‍കിയിട്ടില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: