തിരുവനന്തപുരം: സ്കൂളുകളിലെ ടൈംടേബിള്‍ പരിഷ്കരിച്ചുകൊണ്ടുള്ള എസ്സിഇആര്ടി ശുപാര്‍ശ പൊതുവിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. ഇതനുസരിച്ച് ക്ലാസ് പിരീഡുകള്‍ ഏഴില്‍നിന്നും ഏട്ടായി ഉയരും. ഓരോ പിരീഡിന്റെയും സമയദൈര്‍ഘ്യത്തില്‍ വ്യത്യാസം വരുത്തിയായിരിക്കും പിരീഡുകള്‍ ഉയര്‍ത്തുന്നത്.
ഉച്ചഭക്ഷ സമയം ഒരു മണിക്കൂറില്‍നിന്ന് 35 മിനിറ്റായി ചുരുക്കണമെന്ന നിര്‍ദേശം അധ്യാപകസംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് അംഗീകരിക്കപ്പെട്ടില്ല. 40 മുതല്‍ 45 മിനിട്ടുവരെയുണ്ടായിരുന്ന പിരീഡുകളുടെ ദൈര്‍ഘ്യം 35 മുതല്‍ 40 മിനിട്ടായി ചുരുങ്ങും. പത്തുമണിക്ക് ക്ലാസുകള്‍ തുടങ്ങുന്ന സ്കൂളുകളില്‍ 10.40 വരെയായിരുക്കും ആദ്യപിരീഡ്. രണ്ടാമത്തെ പിരീഡ് 10.40 മുതല്‍ 11.20 വരെ ഇതിനുശേഷം 10 മിനിട്ട് ഇടവേള. 11.30 മുതല്‍ 12.05 വരെയും 12.05 മുതല്‍12.40 വരെയും ഉള്ള പിരീഡുകള്ക്ക്ശേഷം 12.40 മുതല്‍ 1.40വരെ ഉച്ചഭക്ഷണസമയം.
ഉച്ചയ്ക്കുശേഷം 1.40 മുതല്‍ 2.15 വരെയായിരിക്കും ആദ്യ പീരിയഡ്. 2.15 മുതല്‍ 2.50 വരെ അടുത്ത പീരിയഡായും നിശ്ചയിച്ചു. 2.50 മുതല്‍ 2.55 വരെ ഇടവേളയായിരിക്കും. 2.55 മുതല്‍ 3.30 വരെയും 3.30 മുതല്‍ നാലുമണിവരെയുമാണ് അടുത്ത രണ്ടു പീരിയഡുകളുടെ ദൈര്‍ഘ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: