ന്യൂദല്‍ഹി: ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യ സന്ദര്‍ശനത്തെ ടിബറ്റന്‍ നേതാവ് ദലൈ ലാമ സ്വാഗതം ചെയ്തു. ചൈനീസ് വിദേശകാര്യമന്ത്രി വാങ്ങ് യിയെ ഇന്ത്യയിലേക്ക് അയക്കുമെന്ന് ചൈന കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ചൈന സര്‍ക്കാരിന്റെ തീരുമാനത്തില്‍ ദലൈലാമ സന്തോഷം പ്രകടിപ്പിച്ചു.
ജൂണ്‍ എട്ടിന് എത്തുന്ന ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത ദലൈലാമ നല്ലതിലേക്കുള്ള ചവിട്ടുപടിയാണ് സന്ദര്‍ശനമെന്നും അഭിപ്രായപ്പെട്ടു. വാങ്ങ് യി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും ചൈന അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: