ന്യൂദല്‍ഹി: ദല്‍ഹിയില്‍ കനത്ത മഴയിലും പൊടിക്കാറ്റിലും മരിച്ചവരുടെ എണ്ണം പന്ത്രണ്ടായി. കാറ്റില്‍ മരങ്ങള്‍ വാഹനങ്ങള്‍ക്ക് മേല്‍ പൊട്ടിവീണാണ് മരണം. നഗരത്തില്‍ 350 മരങ്ങളാണ് കടപുഴകി വീണത്.
പലയിടങ്ങളിലും മണിക്കൂറുകളോളം വൈദ്യുതി തടസ്സപ്പെട്ടു. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ കാറ്റില്‍ അഞ്ച് വിമാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. 42 ഡിഗ്രി സെല്ഷ്യസിലേറെയായാണ് താപനില കാണിക്കുന്നത്.
രാവിലെ 8.30 വരെ അന്തരീക്ഷത്തിലെ ഈര്‍പ്പം 31 ശതമാനത്തോളമാണ് റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച്ച വരെ 0.6 മിമി മഴയാണ് ലഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: