ദല്‍ഹി മുഖ്യമന്ത്രിയായ ആദ്യ വനിത, ഒരു ദേശീയ പാര്‍ട്ടിയുടെ ആദ്യ വനിതാ വക്താവ്, ഔട്ട് സ്റ്റാന്‍ഡിംഗ് പാര്‍ലമെന്റേറിയനുള്ള മികച്ച പുരസ്കാരം ലഭിച്ച ഒരേയൊരു വനിതാ പാര്‍ലമെന്റ് അംഗം. ബിജെപി നേതാവും ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയുമായ സുഷമ സ്വാരാജിന് വിശേഷണങ്ങള്‍ ഏറെ. ഇക്കുറിയും വിദിഷ മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് സുഷമ പാര്‍ലമെന്റില്‍ എത്തിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യ വനിതാ വിദേശകാര്യ മന്ത്രി എന്ന ബഹുമതി സുഷമ സ്വരാജിന് സ്വന്തം.
ചെറുപ്പം മുതലേ നേതൃപാടവവും വാക്ചാതുരിയും കൈമുതലായിരുന്ന സുഷമയുടെ ഇച്ഛാശക്തിക്ക് മുന്പില് കീഴടങ്ങാത്ത പ്രതിബന്ധങ്ങളില്ല. 1977-79 കാലഘട്ടത്തില്‍ 25 വയസ് മാത്രമുള്ളപ്പോള്‍ ഹരിയാന സര്‍ക്കാരില്‍ തൊഴില്‍ മന്ത്രിയായി സുഷമ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയെന്ന റെക്കോര്‍ഡ് സ്വന്തമാക്കി. ഇന്നും ഈ റെക്കോര്‍ഡ് തകര്‍ക്കപ്പെട്ടിട്ടില്ല. 2009-ല്‍ വിദിശയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സുഷമ പ്രതിപക്ഷ നേതൃസ്ഥാനത്തും തിളങ്ങി. കേന്ദ്രമന്ത്രിസഭയില്‍ ഏറ്റവും പ്രാധാന്യമുള്ള മന്ത്രാലയങ്ങളിലൊന്നാണ് വിദേശകാര്യ മന്ത്രാലയം. ജവഹര്‍ലാല്‍ നെഹ്റു മുതലിങ്ങോട്ട് ഏറ്റവും പ്രഗല്ഭരും പരിചയസമ്പന്നരുമായ നേതാക്കള്‍ തന്നെയാണ് എപ്പോഴും ഈ വകുപ്പ് കൈകാര്യം ചെയ്തിട്ടുള്ളത്. ഗുല്‍സാരിലാല്‍ നന്ദ, ലാല്‍ബഹാദൂര്‍ ശാസ്ത്രി, എ.ബി. വാജ്പേയി, പി.വി. നരസിംഹ റാവു, ഐ.കെ. ഗുജ്റാള്‍, പ്രണബ് മുഖര്‍ജി തുടങ്ങിയവരൊക്കെ ഈ വകുപ്പ് ഭരിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ തലപ്പത്ത് സുഷമാ സ്വരാജ് എത്തുമ്പോള്‍ ഏറെ പ്രതീക്ഷയാണ് അവര്‍ കാത്തുവയ്ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: