ആവള് ആ കുഞ്ഞിനെ
കൊന്നകലെയാ തൊടിയിലെറിഞ്ഞകന്നു
പിച്ചവച്ചവളമ്മിഞ്ഞപ്പാലിനായ്
പൊട്ടിക്കരഞ്ഞൊരാ സന്ധ്യ ഇരുണ്ടകന്നു
മാതാവെന്നുള്ള സത്യം മറന്നവള്
നിഷ്ഫല സു:ഖ മോഹിയായ് തീര്‍ന്നനാള്‍
കുഞ്ഞിന്റെ ചോരയാല്‍ ചിത്രം വരച്ചതാ
മോഹമുറങ്ങുന്നു ചിത്തത്തിനാല്
ഇതു മലയാള മണ്ണ്
‘അമ്മ’ മാധുര്യമേറുന്ന വാക്ക്
എന്നിട്ടുമെന്തേ…. കൈരളി നിന് മക്കള്‍
അന്പിനെയകറ്റിയകന്നിടുന്നു
പത്രങ്ങളക്ഷര ശക്തിയാലെന്നെ വീഴ്ത്തുന്നതീ
ചിത്തം തച്ചുടക്കും കഥകളാല്‍
അറിയില്ല ഞാനെന്റെ മണ്ണിലിനിയെന്തു-
ചെയ്യേണ്ടുവെന്നേകാകിയായി
ഞാന്‍ പൊരുതിടുന്നു…
ലിന്റു അല്‍ഫോന്‍സ് ജോയ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: