കാന്‍: 2014ലെ കാന്‍ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. വിന്റര്സ്ലീപ്പാണ് മികച്ച ചിത്രം. ജൂലിയന്‍ മൂറും തിമോത്തി സ്പോളുമാണ് മികച്ച താരങ്ങള്‍. മികച്ച ചിത്രത്തിനുള്ള പാം ദേ ഓര് വിന്റര്‍ സ്ലീപ്പറിന്റെ സംവിധായകന് നൂറി ബില്‍ജ് സിലാന് ഏറ്റുവാങ്ങി. 18 ചിത്രങ്ങളാണ് പാം ദേ ഓറിനായി മല്‍സരിച്ചത്.
തുര്‍ക്കിയിലെ ഖനി അപകടത്തെ തുടര്‍ന്ന് ഉണ്ടായ സര്‍ക്കാര്‍ വിരുദ്ധപ്രക്ഷോഭങ്ങളാണ് വിന്റര്‍ സ്ലീപ്പര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. മികച്ച രണ്ടാമത്തെ ചിത്രമായി ഇറ്റാലിയന്‍ ചിത്രമായ ദ വണ്ടേഴ്സ് തെരഞ്ഞെടുക്കപ്പെട്ടു. മേളയില്‍ മികച്ച പ്രതികരണം ഉണ്ടാക്കിയ ഫോക്സ് കാച്ചര്‍ ഒരുക്കിയ ബെനറ്റ് മില്ലറാണ് മികച്ച സംവിധായകന്. മാപ്പ്സ് റ്റു ദ സ്റ്റാര്‍സ് എന്ന ചിത്രത്തിലെ പ്രകടനത്തിന് ജൂലിയന്‍ മൂര്‍ മികച്ച നടിയായും മിസ്റ്റര്‍ ടേര്ണറിലെ അഭിനയത്തിന് തിമോത്തി സ്പോള്‍ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു.
ലെവിയാത്തന്‍ എന്ന റഷ്യന്‍ ചിത്രത്തിന് ആന്ദ്രേ സ്വാഗിന്‍സേവ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി. ഓസ്ട്രേലിയന്‍ സംവിധായിക ജെയിന് കാന്പിയോണിന്റെ അധ്യക്ഷതയിലുള്ള ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: