*2004 : മൗണ്ട് സിയോന്‍ എഞ്ചിനീയറിംഗ് കോളജിന്റെ എയര്‍ സ്ട്രിപ്പിനായി തദ്ദേശവാസികളില്‍നിന്ന് 16.5 ഏക്കര്‍ നിലം വാങ്ങി നികത്താന്‍ തുടങ്ങി.
*2005: പദ്ധതിക്കെതിരെ കെ എസ് കെ ടി യു രംഗത്തെത്തി. തുടര്‍ന്ന് അവര്‍ 42 ദിവസത്തെ സമരം നടത്തി.
*2005: മൗണ്ട് സിയോന്‍ എന്‍ജിനീയറിംഗ് കോളജ് ഉടമ ഏബ്രഹാം കലമണ്ണില്‍ നിലവിലുള്ള നിയമത്തിനുവിധേയമായി മുന്നോട്ട് പോകാന്‍ കോടതിവിധി സമ്പാദിച്ചു. തുടര്‍ന്ന് 232 ഏക്കര്‍ നിലം കൂടി വാങ്ങി.
*2006: ആറന്മുള ഏവിയേഷന്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഈ ഭൂമി കൈമാറി.
*2007: ഇതേ ഭൂമി കെജിഎസ് ഗ്രൂപ്പിന് കൈമാറിയെങ്കിലും കേസ് നിലവിലുള്ളതിനാല്‍ പേരില്‍കൂട്ടാന്‍ കഴിഞ്ഞില്ല.
*2009: ചെന്നൈ അഡയാറില്‍ കെജിഎസ് കമ്പനി രജിസ്റ്റര്‍ ചെയ്തു.
*2010 സെപ്തംബര്‍ എട്ട്: വിമാനത്താവളപദ്ധതിക്ക് തത്ത്വത്തില്‍ അംഗീകാരം.
*2010 ഡിസംബര്‍ 20: മലിനീകരണ നിയന്ത്രണ ബോര്‍ഡും ജലസേചനവകുപ്പും പ്രദേശം സന്ദര്‍ശിച്ചു.
*2011 ഫെബ്രുവരി 22: മലിനീകരണനിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായംതേടി നോട്ടീസിറക്കി.
*2011 ഫെബ്രുവരി 24: ഭൂമി പോക്കുവരവ് ചെയ്ത് നല്കാന് കെജിഎസ് അപേക്ഷനല്‍കി.
*2011 ഫെബ്രുവരി 24: പദ്ധതിപ്രദേശം അടക്കം 1600 ഏക്കര്‍ വ്യവസായമേഖലയായി പ്രഖ്യാപിച്ചു.
*2011 മാര്‍ച്ച് 10: പൊതുജനാഭിപ്രായം തേടുന്നത് മെയ് 10 ലേക്ക് മാറ്റിവെച്ചു.
*2011 ഡിസംബര്‍ 18: വിമാനത്താവളപദ്ധതിക്കെതിരെ നാട്ടുകാരുടെ ആദ്യ പ്രത്യക്ഷ സമരം.
*2012 ജനുവരി എട്ട്: പള്ളിയോടക്കരയുടെ നേതൃത്ത്വത്തില്‍ ഏകദിന ഉപവാസം
*2012 ഫെബ്രുവരി 26, 27: ദീപായനം. ആറന്മുളയിലെ 51 കരകളിലും സമരസന്ദേശയാത്ര.
*2012 മാര്‍ച്ച് 20: സംയുക്തസമരസമിതിയുടെ നേതൃത്തില്‍ നിയമസഭാമാര്‍ച്ച്.
*2012 ജൂലൈ 27: ആറന്മുളപൈതൃകഗ്രാമകര്മ്മസമിതി രൂപീകരണവും കലക്ടറേറ്റിലേക്ക് മാര്‍ച്ചും.
*2012 നവംബര്‍: പൈതൃകഗ്രാമകര്‍മ്മസമിതി മുഖ്യരക്ഷാധികാരി കുമ്മനം രാജശേഖരന് സംസ്ഥാന ലാന്റ് ബോര്‍ഡ് സെക്രട്ടറിക്ക് പരാതിനല്‍കി.
*2013 ജനുവരി 16: വിമാനത്താവളപദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ 10 ശതമാനം ഓഹരി എടുത്തുകൊണ്ടുള്ള ഉത്തരവ് ഇറങ്ങി.
*2013 മെയ് നാല്: പദ്ധതിപ്രദേശത്ത് മിച്ചഭൂമി ഉള്‍പ്പെടുന്നതായി റവന്യൂവകുപ്പിന്റെ പ്രഖ്യാപനം.
*2013 നവംബര്‍ 18: പദ്ധതിക്ക് പാരിസ്ഥിതിക അനുമതി
*2014 ഫെബ്രുവരി 10: വിമാനത്താവളത്തിനെതിരെ അന്തിമസമരപ്രഖ്യാപനം. വിമാനത്താവള വിരുദ്ധ ഏകോപനസമിതിയുടെ നേതൃത്ത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹം.
*2014 മെയ് 21: അനിശ്ചിതകാല സത്യഗ്രഹം നൂറാം ദിനത്തിലേക്ക്.
(തയ്യാറാക്കിയത്: ജി. സുനില്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: