കാഞ്ഞിരപ്പള്ളി: ആറന്മുള സത്യാഗ്രഹ സമരത്തിന്റെ നൂറാം ദിവസമായ നാളെ ഹിന്ദുഐക്യവേദി താലൂക്ക് കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തും. ആറന്മുളയുടെ പൈതൃക സ്വത്തുക്കള്‍ നശിപ്പിച്ച് വിമാനത്താവളം നിര്‍മ്മിക്കുന്നതിനെതിരെ നടന്നുവരുന്ന സത്യഗ്രഹ സമരത്തിന് പിന്തുണ നല്‍കിയാണ് ധര്‍ണ സംഘടിപ്പിക്കുന്നത്. കാഞ്ഞിരപ്പള്ളി താലൂക്കിന്റെ ആഭിമുഖ്യത്തില്‍ മിനി സിവില്‍ സ്റ്റേഷന് പടിക്കല്‍ രാവിലെ പത്തുമുതല്‍ നടക്കുന്ന ധര്‍ണ അഖില കേരള ഹിന്ദു ചേരമര്‍ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത് ഉദ്ഘാടനം ചെയ്യും. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് സി.കെ. ഉത്തമന് അധ്യക്ഷത വഹിക്കും. ജില്ലാ സംഘടനാ സെക്രട്ടറി എ.ടി. തുളസീധരന്‍, ജില്ലാ സെക്രട്ടറി ആര്. ഹരിലാല്‍, താലൂക്ക് ഭാരവാഹികളായ എ.സി. പൊന്നപ്പന്‍പിള്ള, ഇ.കെ. ഗോപാലകൃഷ്ണന് നായര്‍, എം.എന്‍. രാജമ്മ, കണ്ണന് ചോറ്റി, സി.ആര്. ശ്യാം തുടങ്ങിയവര്‍ പ്രസംഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: