ജക്കാര്‍ത്ത: ഇന്‍ഡോനേഷ്യയില്‍ ശക്തമായ ഭൂമികുലുക്കം. ഇന്‍ഡോനേഷ്യന്‍ ദ്വീപായ സുമാത്രയിലാണ് റിക്ടര്‍ സ്കേയില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഞായറാഴ്ച രാവിലെയാണ് ഭുമികുലുക്കം ഉണ്ടായത്.
തീരദേശ നഗരമായ ബാന്ഡയെച്ചില് നിന്നും മുന്നൂറു കിലോമീറ്റര്‍ പടിഞ്ഞാറുമാറിയാണ് ഭൂകംമ്പത്തിന്റെ പ്രഭവ സ്ഥാനം. എന്നാല്‍ സുനാമി ഉണ്ടാകുവാനുള്ള സാധ്യതകളില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: