മുക്കൂട്ടുതറ: ബാലഗോകുലത്തിന്റെ അനൗപചാരികമായ വിദ്യാഭ്യാസ സമ്പ്രദായം കേരളത്തിന്റെ സാംസ്കാരിക മേഖലയെ തൊട്ടുണര്ത്തിയതായി ബാലഗോകുലം ജില്ലാ സംഘടനാ കാര്യദര്‍ശി പി.ജി. അനീഷ് പറഞ്ഞു. ബാലഗോകുലം എരുമേലി താലൂക്ക് വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാശ്ചാത്യവിദ്യാഭ്യാസത്തിന്റെ പേരുകളില്‍ ഭാരതത്തിന്റെ തനത് സംസ്ക്കാരം നിലനിര്‍ത്താന്‍ പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, നാട്, കുടുംബം എന്നിവയെക്കുറിച്ച് ഭാവി തലമുറ പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ താലൂക്ക് അദ്ധ്യക്ഷതയില്‍ ടി.എസ്. ജയകുമാര്‍ അധ്യക്ഷതവഹിച്ചു.
ബാലഗോകുലം എരുമേലി താലൂക്ക് ഭാരവാഹികളായി ടി.എസ്. ജയകുമാര്‍ (താലൂക്ക് അദ്ധ്യക്ഷന്‍), എം.ആര്. രാജേഷ് (കാര്യദര്‍ശി), കെ.എന്‍. മുരളീധരന് (സഹകാര്യദര്‍ശി), എസ്. രാജന് (സംഘടനാ കാര്യദര്‍ശി), കെ.എം. തങ്കച്ചന് (ഖജാന്‍ജി), കെ.റ്റി. സുരേന്ദ്രന് (സമിതിയംഗം) എന്നിവരെയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: