യാത്രാമൊഴി
എങ്ങനെ ചോദിപ്പൂ’
യാത്രാമൊഴി’
വത്സല്യമാധുര്യം നിറച്ചേകിയ
വിജ്ഞാനത്തിന്നുറവിടമെ…..
എങ്ങനെ ചോദിപ്പൂ
‘യാത്രാമൊഴി’
എങ്ങനെ ചോദിപ്പൂ…
തണലേകിയ
കുറുമ്പുകള്തന് സാക്ഷിയാം
കളിക്കൂട്ടുകാരിയാം വാകയോ
ടെങ്ങനെ ചോദിപ്പൂ
‘യാത്രാമൊഴി’
മനസ്സില്‍ തീറെഴുതി വാങ്ങി
യെന്‍ പേരുകോറിയിട്ട വാക
ഇനിയെന്‍ ഓര്‍മ്മയില്‍ മാത്രം.
ഞാനാ വാകക്കൈയില്
വരഞ്ഞപ്പോള്‍ വേദനിച്ചുവോ,
ഹ്യദയം നൊന്തിരിക്കാ
മിന്നെന്റെയാ തലോടലില്‍
സമയം കാത്ത
സായാഹ്നങ്ങളെത്ര
ഇന്നോ മുഷിയുന്നില്ല
സന്ധ്യയിലും
എങ്ങനെ ചോദിക്കുമെന്
വാകയോടായ് ‘യാത്രാമൊഴി’
അകലുന്നു എന്നേക്കുമായ
ലതല്ലുന്നു കരള്‍ത്തടം
കലുഷമായ ഹൃദയത്തില്‍
മിടിപ്പും ചിരിച്ചു.
പിടഞ്ഞുവോ നെഞ്ചകമാ-
ച്ചിരിയില്‍ കവിള്‍ത്തടം
പൊള്ളിയോ
നീറിയോ മിഴിയിണകള്‍
പടര്‍ന്നുവോ അഞ്ജനം
വിടപറയലിന് വേളയില്‍
മഴചാറ്റലാ കണ്ണുനീരൊപ്പി,
പടിയിറങ്ങവെ നീറുമാനെഞ്ചില്
നിന്നിടറുമാ കണ്ഠത്തിലൂടെ
വിറകൊള്ളുമാമധുരത്തിലാ-
യുതിര്‍ന്നു ചിതറുമെന്‍
‘യാത്രമൊഴി’
എന്റേതാക്കിയെന്റേതുമാത്ര
മാക്കിയ ആ മണ്തരിപോലും
എനിക്കിനിയോര്മ്മ നാളെയാ
വീചികള്‍ക്കു
ഞാനുമൊരതിഥി
നശ്വരമാമീ ജീവിതപാഥേയ
ത്തിലെന്നാണു’സ്വന്തം’
ഒന്നുമില്ല ശാശ്വതമായി-
യാത്രമൊഴിപോലും…….
– രേഷ്മ. റ്റി.ആര്, കോട്ടയം
പ്രതികരിക്കാൻ ഇവിടെ എഴുതുക: