ആറന്മുള : ഒരു ജനതയ്ക്കും നാടിനും വേണ്ടാത്ത വികസനത്തെ അവരുടെമേല്‍ അടിച്ചേല്‍പ്പിക്കുവാന്‍ ശ്രമിക്കുന്ന ജനപ്രതിനിധികളുടെ അഹന്ത നിറഞ്ഞ സ്വപ്നം സാക്ഷാത്കരിക്കാന്‍ സാധിക്കില്ലെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ എണ്‍പത്തിയഞ്ചാം ദിവസം സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യാഗ്രഹത്തില്‍ ആര്‍എസ്എസ്. തൃപ്രയാര്‍ താലൂക്ക് സംഘചാലക് പി.ആര്. രവി അദ്ധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ.പി. സോമന് സ്വാഗതം പറഞ്ഞു. സിപിഐ.(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. എല്‍.ഡി.എഫ്. ആറന്മുള നിയോജക മണ്ഡലം കണ്‍വീനര്‍ പ്രൊഫ. റ്റി.കെ.ജി. നായര്‍, സിപിഐ(എം) പ്രക്കാനം ലോക്കല്‍ കമ്മിറ്റി അംഗം റ്റി.എ. രാജേന്ദ്രന്, സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം വത്സമ്മ മാത്യു, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സമിതി അംഗം എ.ആര്. കേളപ്പന്, ജനാധിപത്യ മഹിളാ അസോസിയേഷന് ജില്ലാ പ്രസിഡന്റ് നിര്‍മ്മല ദേവി, ആര്‍എസ്എസ് താലൂക്ക് കണ്‍വീനര്‍ എന്‍.എ. അനില്‍കുമാര്‍, സ്വാമി പവനപുത്രദാസ്, ശോഭനാ ഗോപാലകൃഷ്ണന്, ആറന്മുള വിജയകുമാര്‍, എ.കെ. രമണി, പി. ഇന്ദുചൂഡന്, പ്രദീപ് അയിരൂര്‍, കെ.ഐ. ജോസഫ്, പി.ആര്. ഷാജി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: