തിരുവല്ല: പതിമൂന്നാമത് അഖിലകേരള ശ്രീരാമകൃഷ്ണ ഭക്തസമ്മേളനം 8മുതല്‍ 11 വരെ തിരുവല്ല ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടക്കും. 8ന് വൈകിട്ട് 4ന് ആശ്രമ മഠാധിപതി സ്വാമി ഗോലോകാനന്ദ മഹാരാജ് പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കം കുറിക്കും. 4ന് നടക്കുന്ന ഉദ്ഘാടന സഭ സ്വാമി സമഗ്രാനന്ദ മഹാരാജ് ഉദ്ഘാടനം ചെയ്യും.
സമ്മേളനത്തില്‍ പശ്ചിമ ബംഗാളിലെ ബേലൂര്‍ മഠാധിപതി സ്വാമി സ്വപ്രഭാനന്ദ മഹാരാജ്, ഡോ മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലിത്ത, ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ, എന്‍എസ്എസ് പ്രസിഡന്റ് നരേന്ദ്രനാഥന്‍ നായര്‍, സുജ ബഹന്‍, ഡോ. ഫിലിപ്പോസ് മാര്‍ സ്റ്റെഫാനോസ്, സ്വാമി അഷുതോഷാനന്ദ എന്നിവര്‍ പ്രസംഗിക്കും. മൂന്നു ദിവസത്തെ സമ്മേളനത്തില്‍ മംഗളാരതി, വേദപാരായണം, ധ്യാനം, നാരായണീയപാരായണം, ഭജന, ആരതി, എന്നിവ നടക്കും. വിവിധ വിഷയങ്ങളെ അധികരിച്ച് സ്വാമി അഭിരാമാനന്ദ മഹാരാജ്, സ്വാമി സ്വപ്രഭാനന്ദ മഹാരാജ്, ജി. മോഹന്‍കുമാര്‍, സ്വാമി ഗോലോകാനന്ദ, രാമചന്ദ്രകുറുപ്പ്, സ്വാമി അഷുതോനന്ദ, ദേവസ്വം കമ്മീഷണര്‍ പി വേണുഗോപാല്‍, സ്വാമി ലോകഹിതാനന്ദ, സ്വാമി അമലേശാനന്ദ, സ്വാമി ഭുവനത്മാനന്ദ, സ്വാമി അകഷയാത്മാനന്ദ എന്നിവര്‍ പ്രഭാഷണം നടത്തും. 10ന് വീര ഭദ്രാനന്ദ, അജയപ്രാണ മാതാ, വനിതാ കമ്മീഷന് അംഗം ഡോ പ്രമീളാ ദേവി, ഭാരതീയ വിചാരകേന്ദ്രം സെക്രട്ടറി ഡോ ജയപ്രസാദ്, ചേതനാപ്രാണ മാതാ, തപപ്രാണ മാതാ, സുമേധപ്രാണ മാതാ, ഡോ ലക്ഷ്മീ കുമാരി, ധ്രുവപ്രാണ മാതാ, ശ്യാമ നരേന്ദ്രനാഥ്, ഇന്ദിര കൃഷ്ണകുമാര്‍, സ്വാമി ഭദ്രേശാനന്ദ, സ്വാമി വിനിഷ്ചലാനന്ദ, സ്വാമി വാമദേവാനന്ദ എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. 11ന് അഡ്വ സുഭാഷ് ചന്ദ്, സ്വാമി വീരഭദ്രാനന്ദ, ഡോ. രാമകൃഷ്ണ വേണുഗോപാല്‍, പ്രഫ. ഒ.എം. മാത്യു, സ്വാമി യോഗപ്രദാനന്ദ, ശാരദാജയകൃഷ്ണന് എന്നിവര്‍ സംസാരിക്കും. സ്വാമി കൈവല്ല്യാനന്ദ സോവനീറിന്റെ പ്രതി സ്വാമി സ്വപ്രഭാനന്ദക്ക് നല്കി പ്രകാശനം നടത്തും. തുടര്‍ന്ന് യതിപൂജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: