ആലപ്പുഴ: മെയ്ദിന റാലിയില്‍ പങ്കെടുത്ത തൊഴിലാളികള്‍ സര്‍ക്കാര്‍ വക വാഹനത്തില്‍ ബിരിയാണി എത്തിച്ചത് വിവാദമാകുന്നു. ആലപ്പുഴ ലേബര്‍ ഓഫീസിലെ ഔദ്യോഗിക വാഹനമാണ് അവധി ദിവസം ദുരുപയോഗം ചെയ്തത്. മെയ്ദിന റാലിക്ക് ശേഷം പിരിഞ്ഞ ആര്‍എസ്പി ബി വിഭാഗത്തിലെ തൊഴിലാളികള്‍ക്കുള്ള ബിരിയാണിയാണ് ലേബര്‍ ഓഫീസിലെ വാഹനത്തില്‍ എത്തിച്ചത്. ആര്‍എസ്പി ബി ജില്ലാ കമ്മറ്റിയംഗം കൂടിയാണ് വാഹന ഡ്രൈവര്‍. മെയ്ദിന റാലിയില്‍ ആര്‍എസ്പിയും ആര്‍എസ്പി ബിയും ഒന്നിച്ച് പങ്കെടുത്തെങ്കിലും ബിരിയാണി കഴിക്കുന്ന സമയത്ത് ആര്‍എസ്പിക്കാരെ കൂട്ടിയില്ല. അവധി ദിവസം സര്‍ക്കാര്‍ ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന നിയമം കാറ്റില്‍പ്പറത്തിയാണ് വാഹനം ഉപയോഗിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: