തിരുത്തിനോക്കാനിനി കഴിയില്ല.
തകര്‍ന്ന ഹൃദയഭാഷയില്‍
പ്രണയഭാവങ്ങളില്ല.
പ്രിയനുനല്കാന് ചുംബന-
മധുരവുമില്ല.
മങ്ങിയ കുറെയോര്മ്മകള് മാത്രം.
ഇരുളിന് ദൂരെയെവിടെയോ
തിരിനാളമുണ്ടെന്നു വെറുതെ
കരുതി പോവുകയാണ്.
നടന്നു തളര്ന്നതിന്നരികെ
നിന്നൊരു നിമിഷം
ചീറിയടിച്ച കാറ്റിലതുമിഴി-
ചിമ്മിയെന്നെപറ്റിച്ചു.
ചിരിക്കയാണ് ചുറ്റുംനിന്ന്
ചാരാന്‍ ചുവരുതേടി ഞാന്‍,
കുഴഞ്ഞു തളരുന്നതുകണ്ട്.
കൂര്‍ത്ത നഖങ്ങളുമായി
ആരൊക്കെയോ…
ഇറ്റുവീണ മിഴിനീരിന്റെ
ഇംഗിതമെന്തെന്നറിയാമോ.
ഈ കവിളുകള്‍ക്കു ഭംഗിയില്ല
ഈ ചുണ്ടുകള്‍ക്കു ചുവപ്പില്ല.
വെറുതെയൊഴുകി തീരുകയാണ്
വറ്റുകയാണ് കണ്ണീര്തടാകവും.
– ദേവനന്ദ കടമ്മനിട്ട
പ്രതികരിക്കാൻ ഇവിടെ എഴുതുക: