ആറന്മുള: പ്രകൃതിയെ ജീവനായി കരുതുന്നവരുടെ വികാരത്തിനു മേല്നടക്കുന്ന പണാധിപത്യത്തിന്റെ അധിനിവേശമാണ് ആറന്മുള വിമാനത്താവള പദ്ധതിയെന്ന് ചിന്മയാ മിഷന് കേരള ഘടകം അദ്ധ്യക്ഷന്‍ സ്വാമി വിവിക്താനന്ദജി മഹാരാജ് അഭിപ്രായപ്പെട്ടു. വിമാനത്താവള വിരുദ്ധ സമരത്തിന്റെ 74-ാം ദിവസം സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.
പ്രകൃതിയെ നശിപ്പിച്ചാല്‍ പരിണിതഫലം ഭയാനകമായിരിക്കും. കേരളത്തില്‍ മാത്രമല്ല, ഭാരതത്തിലാകമാനം ഈ അധിനിവേശത്തിനെതിരെയുള്ള വികാരം രൂപപ്പെടണം. നിശ്ചയദാര്‍ഢ്യമുള്ള, തളരാത്ത നേതൃത്വത്തിന് അതിന് കഴിയുമെന്നും സ്വാമി അഭിപ്രായപ്പെട്ടു.
ചിന്മയാമിഷന്റെ തിരുവനന്തപുരം മുതല്‍ ചങ്ങനാശ്ശേരിവരെയുള്ള പ്രവര്‍ത്തകര്‍, പൈതൃക ഗ്രാമ കര്‍മ്മസമിതി നെയ്യാറ്റിന്‍കര പൂവ്വാര്‍ താലൂക്ക് പ്രവര്‍ത്തകര്‍, സിപിഐ.(എം) മല്ലപ്പുഴശ്ശേരി ലോക്കല്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ എന്നിവര്‍ സത്യാഗ്രഹത്തില്‍ പങ്കെടുത്തു.
പ്രിയ സുരേഷ്, മാളവിക, ചിന്നു എന്നീ വിദ്യാത്ഥിനികള്‍ കവിതകള്‍ അവതരിപ്പിച്ചു. ആര്. ശരത്ചന്ദ്രകുമാര്‍, പി. ഇന്ദുചൂഡന്, സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അംഗം എ. പത്മകുമാര്‍, സ്വാമി യജ്ഞചൈതന്യ, സ്വാമി ധ്രുവ ചൈതന്യ ചിന്മയ മിഷന്, കെ.പി. ശ്രീരംഗനാഥന്, സി. നാഗപ്പന്, ഷാജി ജി.ആര്., അശോകന്, ശ്രീകേഷ് പൈ, എം.എന്‍. ഹരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: