ഷാര്‍ജ: ഐപിഎല്ലില്‍ ഇന്നലത്തെ ഏക മത്സരത്തില്‍ കിങ്ങ്സ് ഇലവന് പഞ്ചാബിനെതിരെ രാജസ്ഥാന് റോയല്‍സിന് മികച്ച സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനു വിളിക്കപ്പെട്ട റോയല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് അടിച്ചെടുത്തു. ഓപ്പണര്‍മാരായ അഭിഷേക് നായരെയും (23) അജിന്‍ക്യ രഹാനെയും (13) വേഗം കൈമോശം വന്ന റോയല്‍സിനെ അര്‍ധ ശതകങ്ങളുമായി സഞ്ജു. വി. സാംസണും ക്യാപ്റ്റന്‍ ഷെയ്ന് വാട്സനും പിടിച്ചുയര്‍ത്തുകയായിരുന്നു. 34 പന്തില്‍ 52 റണ്‍സെടുത്ത സഞ്ജു മൂന്നു ഫോറുകളും നാലു സിക്സറും പറത്തി. 29 പന്തില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്സറുമടക്കം 50 റണ്‍സ് വാട്സന്റെ സംഭാവന. അവസാന ഓവറുകളില്‍ സ്റ്റീവന്‍ സ്മിത്ത് (15 പന്തില്‍ 27, അഞ്ച് ഫോര്‍) നടത്തിയ കടന്നാക്രമണവും റോയല്‍സിന്റെ സ്കോറിന് കുതിപ്പേകി. കിങ്ങ്സ് ഇലവന് പന്തേറുകാരില്‍ മിച്ചല്‍ ജോണ്‍സനും അക്ഷര്‍ പട്ടേലും പര്‍വീന്ദര്‍ അവാനയും മുരളി കാര്‍ത്തിക്കും ഓരോ വിക്കറ്റുകള്‍ വീതം കൊയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: