ബ്രിസല്‍സ്: റഷ്യയില്‍ നിന്നുള്ള ഭീഷണി നേരിടുന്നതിനു നാറ്റോ സേനയുടെ കൂടുതല്‍ സൈന്യത്തേ ഉക്രെയ്ന്റെ കിഴക്കന്‍ മേഖലയില്‍ വിന്യസിക്കുവാന്‍ തീരുമാനമായതായി നാറ്റോ സൈനിക നേതൃത്വം അറിയിച്ചു. പടിഞ്ഞാറന്‍ ഉക്രെയ്നില് വ്യോമസേനയുടെ കൂടുതല്‍ വിമാനങ്ങളെ നിരീക്ഷണ പറക്കലിനായി ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും സൈന്യം വ്യക്തമാക്കി.
ഉക്രെയ്ന്റെ ഭാഗമായ ക്രിമിയ റഷ്യയോടു അടുത്തിടെ ചേര്‍ക്കപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങള്‍ മേഖലയില്‍ ഇപ്പോഴും തുടരുകയാണ്. റഷ്യയുടെ ഭാഗത്തുനിന്നും ഏതെങ്കിലും തരത്തിലുള്ള പ്രകോപനം ഉണ്ടായാല്‍ അത് നേരിടുവാന്‍ മാത്രമാണ് നിലവിലെ സംവിധാനങ്ങളെന്നും, തങ്ങളുടെ ഭാഗത്തു നിന്നും ഒരുതരത്തിലുള്ള പ്രകോപനവും ഉണ്ടാകില്ലെന്നും നാറ്റോ നേതൃത്വം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: