കണ്ണൂര്‍: കണ്ണൂര്‍ കുന്നുംകൈ കരക്കാടന്‍ വിനീഷ് എന്ന ദളിത് യുവാവിനെ മത ഭീകരര്‍ അരുംകൊല ചെയ്തിട്ട് നാലുവര്‍ഷമായി. മുഴുവന്‍ പ്രതികളെയും ഇതുവരെ പിടികൂടിയിട്ടില്ല. വളപട്ടണം പൊയ്തുംകടവിലാണ് ലോഡ്ജിന് മുകളില്‍ 2010 ഏപ്രില്‍ 17 നാണ് വിനീഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വിനീഷിന്റെ കൈകാലുകളില്‍ നിന്നും രക്തം വാര്‍ന്നൊഴുകുന്നുണ്ടായിരുന്നു. മുറിയിലും പുറത്ത് വരാന്തയിലും ടെറസിന് മുകളിലും ടെറസ്സിനോട് ചേര്‍ന്ന ആസ്ബസ്റ്റോസ് ഷീറ്റിലും റോഡിനോട് ചേര്‍ന്ന ഓവുചാലിലും രക്തം തളം കെട്ടിക്കിടന്നിരുന്നു. കൊന്നതിന് ശേഷം വിനീഷിനെ പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തൂക്കിലേറ്റിയതാണെന്നായിരുന്നു സംശയം.
അന്വേഷണത്തില്‍ പ്രതികളെ കസ്റ്റഡിയിലെടുത്തു. പ്രതികളെല്ലാം പോപ്പുലര്‍ ഫ്രണ്ടുകാരായിരുന്നു. ഏപ്രില്‍ 15 നും 16 നും പൊയ്തും കടവില്‍ ചേര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് ക്യാമ്പില്‍ പങ്കെടുത്ത മതഭീകരരാണ് ആസൂത്രിതമായ കൊലപാതകം നടത്തിയതെന്ന വിവരം പുറത്ത് വന്നിട്ടുണ്ട്. മത കോടതിയുടെ തീരുമാന പ്രകാരം അരങ്ങേറിയ കൃത്യത്തില്‍ അന്യജില്ലക്കാരായ കൊലയാളികളും പങ്കെടുത്തിരുന്നു.
വിനീഷിനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ രാത്രി മുഴുവന്‍ മൃഗീയമായി പീഡിപ്പിച്ച ശേഷം തൂക്കിക്കാല്ലുകയുമായിരുന്നു. തമിഴ്നാട് സ്വദേശി ശരവണന് എന്നയാളുടെ കൂടെയായിരുന്നു വിനീഷ് താമസിച്ചിരുന്നത്. കൈകളിലേയും കാലുകളിലേയും ഞരമ്പുകള്‍ മുറിച്ച് രക്തം മുഴുവന്‍ പുറത്തേക്കൊഴുക്കിയതിന് ശേഷമാണ് താലിബാന് മോഡലില്‍ വിനീഷിനെ കൊന്ന് തൂക്കിലേറ്റിയത്. എന്നാല്‍ വിനീഷ് ആത്മഹത്യ ചെയ്തതാണെന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ആത്മഹത്യാ പ്രേരണക്കുള്ള കുറ്റം മാത്രമാണ് 13 പേരടങ്ങിയ ക്രിമിനല്‍ സംഘത്തിനെതിരെ ചുമത്തിയത്.
പ്രതികള്‍ കസ്റ്റഡിയിലായ സാഹചര്യവും കുറ്റസമ്മതമൊഴിയും സാഹചര്യത്തെളിവുകളും കണക്കിലെടുത്ത് കൊലപാതകമുള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് ബന്ധുക്കള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ തുടക്കത്തില്‍ തന്നെ അന്വേഷണം അട്ടിമറിച്ചതായികേരളാ സ്റ്റേറ്റ് പട്ടികജന സമാജം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പ്രകാശന് മൊറാഴ പറഞ്ഞു. പ്രതികളെ പോലീസ് വിട്ടയച്ചതിലും പ്രധാന സാക്ഷിയായ തമിഴ്നാട്ടുകാരനെ നാടുകടത്തി വിടുന്നതിലും ഗൂഡാലോചന നടന്നിട്ടുണ്ട്.
വിനീഷിന്റെ ശരീരത്തില്‍ 24 ഓളം മുറിവുകളും മര്‍ദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു. തെളിവായി പോലീസ് കണ്ടെടുത്ത ആയുധങ്ങള്‍ കൊണ്ട് വരുത്താവുന്ന മുറിവുകളായിരുന്നില്ല വിനീഷിന്റെ ശരീരത്തിലുണ്ടായിരുന്നത്. കേസില്‍ വിദഗ്ദ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ കണ്ണൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു. പോലീസിന്റെ നിഗമനവും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വസ്തുതകളും തമ്മിലുള്ള പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി എന്‍ഐഎ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. 2011 നവംബര്‍ മാസം മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ പരാതി നല്‍കിയിട്ടും അര്‍ഹിക്കുന്ന പരിഗണന ലഭിച്ചില്ല. ഇത്തരമൊരു സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ഠൈക്കോടതിയില് പരാതി നല്‍കിയിട്ടുണ്ട്.
കെ.സതീശന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: