കാബൂള്‍: അഫ്ഗാനിസ്ഥാന് സഹമന്ത്രിയെ തലസ്ഥാനമായ കാബൂളില്‍ നിന്ന് തട്ടികൊണ്ടുപോയി. വടക്കന്‍ കാബൂളില്‍ വച്ച് അഞ്ചംഗ ആയുധധാരികളായ സംഘമാണ് മന്ത്രി അഹമ്മദ് ഷാ വാഹിദിനെ തട്ടികൊണ്ടു പോയത്.
മന്ത്രിയുടെ ഡ്രൈവറെ വെടിവെച്ച ശേഷം മന്ത്രിയെ തട്ടികൊണ്ടുപോവുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ചികിത്സയിലാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. അഫ്ഗാന് പോലീസ് അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: