കാസര്‍കോട്: വിഷുവിനും റേഷന്‍ കടകള്‍ കാലി. തുടര്‍ച്ചയായി വന്ന അവധികളും സ്റ്റോക്ക് എത്തിക്കുന്നതിലുണ്ടായ അപാകതയുമാണ് ഇത്തവണ സാധാരണക്കാര്‍ക്ക് വിഷുവിനും റേഷന്‍ നിഷേധിച്ചിരിക്കുന്നത്. റേഷന്‍ മുടങ്ങുന്നത് സാധാരണയാണെങ്കിലും വിശേഷാവസരങ്ങളിലും ആവര്‍ത്തിച്ചത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നീലേശ്വരം എഫ്സിഐ ഗോഡൗണില്‍ നിന്നാണ് ജില്ലയിലെ മൊത്ത വിതരണക്കാര്‍ സ്റ്റോക്ക് എടുക്കുന്നത്. ഇവിടെ തൊഴിലാളി പ്രശ്നങ്ങള്‍ കാരണം പ്രവര്‍ത്തനം കാര്യക്ഷമവുമല്ല. തൊഴിലാളികളുടെ മെല്ലെപ്പോക്ക് കാരണം കയറ്റിറക്ക് തടസ്സപ്പെടാറുണ്ട്. കഴിഞ്ഞ മാസത്തെ സ്റ്റോക്ക് വളരെ കുറവായതിനാല്‍ ഈ മാസം അഞ്ച് വരെ സമയം ദീര്‍ഘിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ഈ മാസത്തെ സ്റ്റോക്ക് എടുക്കുന്നതിനുള്ള സമയവും നീണ്ടു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായതിനാല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തില്ലാത്തതും തുടര്‍ന്ന് വന്ന അവധികളും വിതരണത്തെ കാര്യമായി ബാധിച്ചു. വരും ദിവസങ്ങളിലും അവധിയായതിനാല്‍ ഈസ്റ്ററിന് മുമ്പും റേഷന്‍ കടകള്‍ നിറയാന്‍ സാധ്യതയില്ല. വിശേഷാവസരങ്ങളില്‍ മുന്‍കാലങ്ങളില്‍ കൂടുതല്‍ സ്റ്റോക്ക് എത്തിക്കാറുണ്ടെങ്കിലും ഇത്തവണ നിലവിലുള്ള സംവിധാനം തന്നെ ഉപയോഗപ്പെടുത്താനായില്ല. റേഷന്‍ വിതരണ മേഖലയില്‍ നിന്നുള്ള മൊത്തവിതരണക്കാരുടെ പിന്മാറ്റവും പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്. ൨൩൦ തിലധികം റേഷന്‍ കടകളുള്ള ഹൊസ്ദുര്‍ഗ് താലൂക്കില്‍ രണ്ട് മൊത്ത വിതരണക്കാരാണ് ആകെയുള്ളത്. നീലേശ്വരത്ത് സ്വകാര്യ വ്യക്തിയും പള്ളിക്കരയില്‍ പള്ളിക്കര സര്‍വ്വീസ് കോ-ഓപ്പറേറ്റിവ് സൊസൈറ്റിയുമാണ് ഡിപ്പോ നടത്തുന്നത്. നേരത്തെ ആറ് ഡിപ്പോകളാണ് ഉണ്ടായിരുന്നത്. നഷ്ടകണക്കുകളാണ് പിന്മാറുന്നവര് നിരത്തുന്നത്. കാസര്‍കോട് താലൂക്കില്‍ നാല് ഡിപ്പോകളാണുള്ളത്. കാസര്‍കോട് നഗരത്തില്‍ രണ്ടും കുമ്പള, ചട്ടഞ്ചാല്‍ എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും. റേഷന്‍ കടകള്‍ക്ക് ആനുപാതികമായി മൊത്തവിതരണക്കാര്‍ ഇല്ലാത്തത് വിതരണം തടസ്സപ്പെടുത്തുന്നു. വിതരണത്തിലെ പാളിച്ചയാണ് വിഷുക്കാലത്തും സാധാരണക്കാര്‍ക്ക് ദുരിതമായത്. മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെങ്കില്‍ റേഷന്‍ കടകള്‍ കാലിയാകുമായിരുന്നില്ല എന്നതാണ് വാസ്തവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: