വിന്‍ഡ്ഹോക്ക്: വടക്കു കിഴക്കന്‍ നമീബിയയില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണ് മൂന്നുവയസ്സുകാരന് ഉള്‍പ്പെടെ താല് പേര് മരിച്ചു. വെള്ളിയാഴ്ച്ചയാണ് സംഭവം. നമീബിയന്‍ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
10 പേരെ വഹിച്ചു കൊണ്ട് പറന്നുയരാന്‍ ശ്രമിച്ച വിമാനം നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീഴുകയായിരുന്നു. പരിക്കേറ്റ മറ്റ് ആറ് പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിമാനത്തിന് ഉയര്‍ന്ന് പറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും റണ്‍വേയുടെ അവസാനത്തില്‍ വച്ച് വിമാനം തകരുകയായിരുന്നുവെന്നും പ്രതിരേധ മന്ത്രി നഹാസ് അംഗുല അറിയിച്ചു. അതേസമയം തന്നെ സ്വീകരിക്കാന്‍ വിന്ഡ്ഹോക്കിലേക്ക് വരവെയാണ് കോപ്റ്റര്‍ തകര്ന്നതെന്നുള്ള ആരോപണങ്ങളെ പ്രതിരോധ മന്ത്രി നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: