കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ നാലുപേര്‍ കോല്ലപ്പെട്ടു.നൂറോളം വിടുകളും തകര്‍ന്നു. ശനിയാഴ്ച പുലര്‍ച്ചെ വടക്കുകിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ രണ്ട് ഗ്രാമങ്ങളിലാണ് ഭൂകമ്പം ഉണ്ടായത്.
പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെ 2.30 നാണ് ഭൂകമ്പം അനുഭവപ്പെട്ടത്.കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകാനാണ് സാധ്യതയെന്ന് അധികൃതര്‍ പറഞ്ഞു. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഇതേ പ്രദേശത്ത് 1997 ല്‍ ശക്തമായ ഭൂകമ്പം ഉണ്ടായിരുന്നു. ഭൂകമ്പത്തില്‍ ആയിരക്കണക്കിനാളുകള്‍ കല്ലപ്പെടുകയും നിരവധിപ്പേരെ കാണതാകുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: