ഡറാഡൂണ്‍: മെയ് നാല് മുതല്‍ കേദാര്‍നാഥ് ക്ഷേത്രം വിശ്വാസികള്‍ക്ക് തുറന്ന് കൊടുക്കുമെന്ന് മുഖ്യമന്ത്രി ഹരീഷ് റാവത്ത്. തീര്‍ത്ഥാടകരുടെ സുരക്ഷ പരിഗണിക്കുന്നത് സംബന്ധിച്ച കാര്യങ്ങളും പരിഗണിക്കും. കഴിഞ്ഞ വര്‍ഷം ഉത്തരാഖണ്ഡിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് കേദാര്‍നാഥ ക്ഷേത്രത്തിനും സമീപ പ്രദേശങ്ങളിലും വന്‍ നാശനഷ്ടമാണ് സംഭവിച്ചത്.
തീര്‍ത്ഥാടകര്‍ക്ക് യാതൊരു വിധത്തിലുള്ള തടസങ്ങളും നേരിടാതെ തീര്‍ത്ഥാടനം ചെയ്യുന്നതിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തീര്‍ത്ഥാടകര്‍ക്ക് അവരുടെ സുരക്ഷയെ കുറിച്ചേര്‍ത്ത് യാതൊരു അശങ്കയും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അത്യാവശ്യഘട്ടങ്ങളെ തുടര്‍ന്ന് ആകാശമാര്‍ഗേന എത്തുന്നവര്‍ക്കും സൗകര്യമുണ്ടാക്കും.
സീസണിന്റെ തുടക്കമെന്നോണം മെയ് 2ന് യമുനോത്രി, ഗംഗോത്രി ക്ഷേത്രങ്ങള്‍ തുറക്കും. തുടര്‍ന്ന് മെയ് നാലിനാണ് കേദാര്‍നാഥ് ക്ഷേത്രം തുറന്നു കൊടുക്കുക. മെയ് അഞ്ചിന് ബദരീനാഥ് ക്ഷേത്രവും തുറന്നു നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: