ന്യൂയോര്‍ക്ക്: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് യു.എസ് കോടതിക്ക് നല്കാന് സോണിയാ ഗാന്ധി വിസമ്മതിച്ചു. സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കാന് രാജ്യം അനുമതി നല്‍കുന്നില്ലെന്ന് സോണിയ അറിയിച്ചു.
സിഖ് വിരുദ്ധ കലാപത്തില്‍ പങ്കെടുത്തവര്‍ക്ക് സോണിയ സംരക്ഷണം നല്‍കിയെന്നാരോപിച്ച് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയാണ് സോണിയക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഘടനയുടെ പരാതിയിന്മേല് കഴിഞ്ഞ സെപ്തംബറിലാണ് കോടതി സോണിയക്ക് നോട്ടീസ് നല്‍കിയിരുന്നത്. ഈ സമയത്ത് സോണിയ ചികിത്സക്കായി യുഎസില്‍ എത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.
എന്നാല്‍ സിഖ് സംഘടന ആരോപിക്കപ്പെടുന്ന സെപ്തംബര്‍ 2മുതല്‍ 22വരെയുള്ള ദിവസങ്ങള്‍ക്കിടെ താന്‍ അമേരിക്കയില്‍ ഉണ്ടായിരുന്നില്ലെന്നാണ് സോണിയ അറിയിച്ചത്.ഇത് പരിശോധിക്കുന്നതിനാണ് പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് ഹാജരാക്കാന്‍ യു.എസ് കോടതി സോണിയയോട് ആവശ്യപ്പെട്ടിരുന്നത്.
അതേസമയം പാസ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്കാന് സോണിയ വിസമ്മതിക്കുന്നതിലൂടെ കുറ്റസമ്മതമാണ് വ്യക്തമാകുന്നതെന്ന് സംഘടന ആരോപിച്ചു. ഇതിനിടെ സോണിയയ്ക്ക് യാതൊന്നും ഒളിച്ചുവെക്കാനില്ലെന്നും കേസുമായി പോരാടുമെന്നും സോണിയയുടെ വക്കീല്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: