ദുബായ്: ട്വന്റി 20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ലോക റാങ്കിംഗിലെ ഒന്നാം സ്ഥാനവും ശ്രീലങ്ക സ്വന്തമാക്കി. ഫൈനലില്‍ പരാജയപ്പെടുത്തിയ ഇന്ത്യയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ശ്രീലങ്ക ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്.
ഒന്നാം സ്ഥാനത്തുള്ള ശ്രീലങ്കക്ക് 133 പോയിന്റും രണ്ടാം സ്ഥാനക്കാരായ ഇന്ത്യക്ക് 130 പോയന്റുമാണ് ഉള്ളത്. 120 പോയിന്റുളള പാക്കിസ്ഥാനാണ് മൂന്നാം സ്ഥാനം. പുതിയ റാങ്കിംഗില്‍ ടെസ്റ്റില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തും ഏകദിനത്തില്‍ രണ്ടാം സ്ഥാനത്തും തുടരുകയാണ്.
അതേസമയം പുതിയ ട്വന്റി 20 വ്യക്തിഗത റാങ്കിംഗില്‍ ഇന്ത്യന്‍ താരങ്ങളായ വിരാട് കോഹ്ലിയും, ആര്. അശ്വിനും നേട്ടമുണ്ടാക്കി. ബാറ്റ്സ്മാന്മാരില് കോഹ്ലി രണ്ടാം സ്ഥാനത്തും ബൗളര്‍മാരില്‍ അശ്വിന് പാക്കിസ്ഥാന്റെ സയിദ് അജ്മലിനൊപ്പം മൂന്നാം സ്ഥാനം പങ്കിട്ടു. 711 പോയിന്റാണ് ഇരുവര്‍ക്കുമുള്ളത്. മൂന്നാം സ്ഥാനത്തുമെത്തിയിട്ടുണ്ട്. കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിലാണ് കോഹ്ലിയും അശ്വിനും എത്തിയത്. ട്വന്റി 20 ലോകകപ്പിലെ ഉജ്ജ്വല പ്രകടനമാണ് കോഹ്ലിയെ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തിച്ചത്. 106.33 ശരാശരിയില്‍ 319 റണ്‍സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ഓസ്ട്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാമത്. കോഹ്ലിക്ക് പുറമെ സുരേഷ് റെയ്നയും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 10-ാം സ്ഥാനത്താണ് റെയ്ന. ബൗളര്‍മാരില്‍ വിന്‍ഡീസ് താരങ്ങളായ ബദ്രിയും നരേയ്നുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. ഓള് റൗണ്ടര്‍മാരില്‍ ഇന്ത്യന്‍ താരം യുവരാജ്സിംഗ് അഞ്ചാം സ്ഥാനത്താണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: