പുല്‍പ്പള്ളി : വയനാട് ജില്ലയിലെ പുല്‍പ്പള്ളി കുറിച്യാട് റേഞ്ചില്‍ വീണ്ടും കാട്ടുതീ. കുറുവാ ദ്വീപിനോട് ചേര്‍ന്ന പാക്കത്തിനടുത്തുള്ള വനത്തിലാണ് കാട്ടുതീ പടര്‍ന്നത്. അമ്പത് ഏക്കറിലധികം വനം കത്തിനശിച്ചതായി നാട്ടുകാര്‍ പറഞ്ഞു. വനത്തിന് മനപൂര്‍വ്വം തീയിട്ടതായി സംശയിക്കുന്നു. തിരഞ്ഞെടുപ്പിന്റെ മറവില്‍ സംഘര്‍ഷം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമമാണിതെന്നും ആരോപണമുണ്ട്.
മുന്‍പ് നടന്ന കാട്ടുതീ സംഭവങ്ങളിലൊന്നും വനംവകുപ്പ് കേസെടുക്കാത്തതാണ് കാട്ടുതീ വീണ്ടും പടരാനിടയായത്. കഴിഞ്ഞവര്‍ഷമുണ്ടായ കാട്ടുതീയില്‍ ഒരു വീട് പൂര്‍ണ്ണമായും കത്തിയമരുകയും നിരവധി വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടം സംഭവിക്കുകയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: