നമ്മുടെ ഉള്ളില്‍ ഉണര്‍വും ആ ഉണര്‍വില്‍ ഒളിയും പ്രകാശിക്കാത്തകാലം വരെയും ഒരു ജീവനും ഗത്യന്തരമില്ലെ ന്ന് നിങ്ങള്‍ ധരിച്ചുകൊള്ളുക. മനസ്സിന് ശാന്തിയുണ്ട്. എനിക്ക് സമാധാനമുണ്ട്. എ ന്നൊക്കെ പറയുന്നവരെ നിങ്ങള്‍ കണക്കാക്കേണ്ട.
ഇപ്പോള്‍ സമാധാനമുണ്ട്, നല്ലത്, പക്ഷേ നാളെ യോ? ഒരുപക്ഷേ, ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍ നാം തൃപ്തരായിരിക്കാം.
പക്ഷേ, ഈ സാഹചര്യങ്ങള്‍ മാറി പ്രതികൂലാവസ്ഥ വരുമ്പോള്‍ നാം ഇതേപോലെ തൃപ്തര്‍ ആയിരിക്കുമോ? ഈ പ്രപഞ്ചം ഒഴുകി കൊണ്ടിരിക്കുന്ന നദിപോലെയാണ്. ഇന്നലെ കണ്ട ജലം അല്ല ഇന്ന് അതിലൂടെ ഒഴുകുന്നത്.
അതുപോലെ നമ്മുടെ സൗകര്യങ്ങളും സുഖങ്ങളും മറ്റും എന്നും ഒരുപോലെ ആയിരിക്കണമെന്നില്ല. ആഗ്രഹങ്ങളുള്ള മനസ്സിന് ഈ ലോകത്ത് ഒരിക്കലും ശാന്തി കൈവരിക്കാന്‍ ആകില്ല.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: